---
title: "പ്രവാസികളുടെ ക്ഷേമനിധി അംശാധായം വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണം: പ്രവാസി ലീഗ് "
english_title: "Expatriate welfare fund increase should be withdrawn: Pravasi League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37889/expatriate-welfare-fund-increase-should-be-withdrawn-pravasi-league"
published_at: "2022-04-16T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ad24e38718_dddd.jpg"
keywords: []
---

# പ്രവാസികളുടെ ക്ഷേമനിധി അംശാധായം വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണം: പ്രവാസി ലീഗ് 

> **Lead Summary:** **പേരാമ്പ്ര: **കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷേമനിധി അംശാദായം അടക്കുന്ന പ്രവാസികള്‍ക്ക് നാമമാത്രമായ പെന്‍ഷന്‍ വര്‍ദ്ധനവിന്റെ മറവില്‍ ക്ഷേമനിധി അംശാദായം വലിയ രീതിയില്‍ വര്‍ദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന ഗവണ്‍മെന്റ് നടപടി പിന്‍വലിക്കണമെന്ന് നൊച്ചാട് പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷേമനിധി അംശാദായം അടക്കുന്ന പ്രവാസികള്‍ക്ക് നാമമാത്രമായ പെന്‍ഷന്‍ വര്‍ദ്ധനവിന്റെ മറവില്‍ ക്ഷേമനിധി അംശാദായം വലിയ രീതിയില്‍ വര്‍ദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന ഗവണ്‍മെന്റ് നടപടി പിന്‍വലിക്കണമെന്ന് നൊച്ചാട് പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ സ്ഥിര താമസമാക്കിയ പ്രവാസി മാസത്തില്‍ 200 രൂപയും വിദേശത്തുള്ളവര്‍ 400 രൂപയും പുതിയ നിയമം മൂലം അടക്കേണ്ടി വരുന്നത് പതിനായിരക്കണക്കിന് പാവപ്പെട്ട പ്രവാസികള്‍ക്ക് ഇത് താങ്ങാന്‍ കഴിയില്ലന്നും ഇത് മൂലം ക്ഷേമ പെന്‍ഷന്‍ നഷ്ടപ്പെടുമെന്നും നാടിന്റെ സമ്പത്തായ പ്രവാസികളോട് കാണിക്കുന്ന കൊള്ളയും അവഗണനയും അവസാനിപ്പിക്കണമെന്നും

യോഗം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ പികെകെ നാസര്‍ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് സി മമ്മു ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുറഹിമാന്‍, സി അമ്മോട്ടി, സി.പി സിറാജ്, മുസ്ഥഫ മുളിയങ്ങല്‍, ടി.പി അഷറഫ്, അബ്ദുറഹിമാന്‍ കല്‍പത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37889/expatriate-welfare-fund-increase-should-be-withdrawn-pravasi-league)