---
title: "കൂത്താളിയില്‍ കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും നടന്നു"
english_title: "Farmers Day Celebration and Award Distribution Held at Koothali Grama Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378894/koothali-farmers-day-celebration-award-distribution"
published_at: "2026-08-17T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82af212fdb4_drttt.jpg"
keywords: ["Farmers Day", "Agriculture", "Award Distribution", "Grama Panchayat"]
---

# കൂത്താളിയില്‍ കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും നടന്നു

> **Lead Summary:** **കൂത്താളി: **കൂത്താളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്താളി: **കൂത്താളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീന അറയില്‍ അധ്യക്ഷത വഹിച്ചു. ദേശീയതല പുരസ്‌കാരം നേടിയ കര്‍ഷകന്‍ അബ്രഹാം മാത്യു കടുകന്‍മാക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

കൃഷിയിലെ പുതിയ സാങ്കേതികവിദ്യകളും സര്‍ക്കാര്‍ പദ്ധതികളും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താനുള്ള വഴികളും അദ്ദേഹം പ്രഭാഷണത്തില്‍ വിശദീകരിച്ചു.

ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച തെരഞ്ഞെടുത്ത കര്‍ഷകരായ ചന്ദ്രന്‍ പാറച്ചാല്‍, തയ്യുള്ള പറമ്പില്‍ രാഘവന്‍ നായര്‍, ഫാറക് ലിറ്റ് നിടൂളി, നിഷ എടത്തില്‍, കുണ്ടയോട്ട് ചാലില്‍ വി ആനന്ദന്‍, പുതുക്കുടി മീത്തല്‍ പി.എം രവീന്ദ്രന്‍, പി.സി ഉബൈദ്, ടി.പി ഷിജു, പി.കെ നൗജിത്ത്, മീത്തലെ പുലിക്കോട്ട് കുഞ്ഞിക്കണ്ണന്‍, കടുകന്‍മാക്കല്‍ അബ്രഹാം മാത്യു, രാമചന്ദ്രന്‍ മാരാര്‍ എന്നിവരേയും കാര്‍ഷിക കൂട്ടായ്മയായ കതിര്‍ കാര്‍ഷിക കൂട്ടായ്മ, ശിവപാദം കാര്‍ഷിക കൂട്ടായ്മ എന്നിവരേയും ആദരിച്ചു.

പച്ചക്കറി കൃഷി, നെല്‍കൃഷി, കാലിവളര്‍ത്തല്‍, ജൈവകൃഷി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കിയത്. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി. സത്യന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ശ്രീധരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ പ്രഭാകരന്‍, പഞ്ചായത്ത് സെക്രട്ടറി കെ മനോജ്, കൂത്താളി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനുമായ രാജന്‍ പുതിയേടത്ത്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.എം പുഷ്പ, കെ.എം. ബാലകൃഷ്ണന്‍, എന്‍. നാരായണന്‍, അമ്മദ് ഹാജി, ടി.പി. ചന്ദ്രന്‍, ബാലകൃഷ്ണന്‍ പൊയില്‍ക്കണ്ടി, ശശി കിഴക്കന്‍ പേരാമ്പ്ര, കെ.എം. ഗോവിന്ദന്‍, കാര്‍ഷിക വികസന സമിതി പ്രതിനിധി ആര്‍. രാമചന്ദ്രന്‍ നായര്‍, പാടശേഖര സമിതി പ്രതിനിധി കെ.കെ ഇബ്രാഹിം, കാര്‍ഷിക കര്‍മ്മ സേന സെക്രട്ടറി രാജന്‍ ഈരാഞ്ഞിമ്മല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കര്‍ഷകദിനാഘോഷത്തിന്റെ ഭാഗമായി വിവിധ കാര്‍ഷിക പ്രദര്‍ശനങ്ങളും പരിപാടികളും സംഘടിപ്പിച്ചു. കൃഷി ഓഫീസര്‍ അമൃത ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് അംഗം എ.സി. ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378894/koothali-farmers-day-celebration-award-distribution)