---
title: "പൈതോത്ത് ജി.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം; റാലിയും ദേശഭക്തിഗാനങ്ങളും"
english_title: "Paithoth GLP School Celebrates Independence Day with Rally and Cultural Programs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378911/paithoth-glp-school-independence-day-celebration"
published_at: "2026-08-17T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82c3f9a64e8_puls.JPG"
keywords: ["Paithoth GLP School", "Independence Day", "Perambra", "Flag Hoisting"]
---

# പൈതോത്ത് ജി.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം; റാലിയും ദേശഭക്തിഗാനങ്ങളും

> **Lead Summary:** **പേരാമ്പ്ര: **പൈതോത്ത് ഗവ. എല്‍പി സ്‌കൂളില്‍ 80ാമത് സ്വാതന്ത്ര്യദിനം വര്‍ണാഭമായി ആഘോഷിച്ചു. ദേശസ്‌നേഹം ഉണര്‍ത്തുന്ന വിവിധ പരിപാടികളോടെയാണ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്വാതന്ത്ര്യദിനം ദിനം കൊണ്ടാടിയത്.

## Article Content

**പേരാമ്പ്ര: **പൈതോത്ത് ഗവ. എല്‍പി സ്‌കൂളില്‍ 80ാമത് സ്വാതന്ത്ര്യദിനം വര്‍ണാഭമായി ആഘോഷിച്ചു. ദേശസ്‌നേഹം ഉണര്‍ത്തുന്ന വിവിധ പരിപാടികളോടെയാണ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്വാതന്ത്ര്യദിനം ദിനം കൊണ്ടാടിയത്.

രാവിലെ 9 മണിക്ക് ഹെഡ്മിസ്ട്രസ് എം.വി. ഷൈമലത ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ കൂടിയ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ ഒരുമിച്ച് ദേശീയഗാനം ആലപിച്ചു.

ഹെഡ്മിസ്ട്രസ് എം.വി. ഷൈമലത സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ത്യാഗം ചെയ്ത ധീരന്മാരെ ഓര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവര്‍ സംസാരിച്ചു.

ഉസ്താദ് ഐത്തമീന്‍, പി.ടി.എ വൈസ് പ്രസിഡന്റ് പി.സി. ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും കവിതാലാപനവും ചടങ്ങിന് മാറ്റുകൂട്ടി.

ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും അണിനിരന്ന സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. ചെറിയ കുട്ടികള്‍ ത്രിവര്‍ണക്കൊടി ഉയര്‍ത്തിപ്പിടിച്ചതോടെ റാലി ശ്രദ്ധേയമായി.

പരിപാടിയുടെ അവസാനം എല്ലാ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പായസവിതരണവും നടത്തി. സ്വാതന്ത്ര്യത്തിന്റെ മഹത്തായ മൂല്യങ്ങളും ദേശീയോദ്ഗ്രഥനത്തിന്റെ ആവശ്യകതയും പുതലമുറയ്ക്ക് പകര്‍ന്നുനല്‍കുന്ന തരത്തില്‍ നടന്ന ആഘോഷം എല്ലാവരുടെയും പ്രശംസ നേടി. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378911/paithoth-glp-school-independence-day-celebration)