---
title: "എണ്‍പതാം സ്വാതന്ത്ര്യദിനം: പട്ടാണിപ്പാറ, അരിക്കുളം, ചാലിക്കര, വാളൂര്‍, ചെറുവണ്ണൂര്‍  എന്നിവിടങ്ങളില്‍ ആഘോഷമാക്കി"
english_title: "80th Independence Day Celebrations Held Across Arikkulam Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378916/pattanippara-independence-day-celebrations-80th"
published_at: "2026-08-17T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82cddcb39c3_pattani.jpg"
keywords: ["Independence Day", "Muslim Youth League", "Senior Citizens Forum", "Sahridaya Club"]
---

# എണ്‍പതാം സ്വാതന്ത്ര്യദിനം: പട്ടാണിപ്പാറ, അരിക്കുളം, ചാലിക്കര, വാളൂര്‍, ചെറുവണ്ണൂര്‍  എന്നിവിടങ്ങളില്‍ ആഘോഷമാക്കി

> **Lead Summary:** **പട്ടാണിപ്പാറ:** പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സി.എം. ദിനേശ് കുമാര്‍ പതാക ഉയര്‍ത്തി. വാര്‍ഡ് അംഗം കെ.ബി. താര ഉദ്ഘാടനം ചെയ്തു.

## Article Content

**പട്ടാണിപ്പാറ:** പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സി.എം. ദിനേശ് കുമാര്‍ പതാക ഉയര്‍ത്തി. വാര്‍ഡ് അംഗം കെ.ബി. താര ഉദ്ഘാടനം ചെയ്തു.

വി.പി. ഇബ്രാഹിം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ജി. രാമനാരായണന്‍, സുരേന്ദ്രന്‍ മുന്നൂറ്റന്‍കണ്ടി, കെ.കെ. ലീല, ടി.പി. പ്രഭാകരന്‍, കെ.പി. രഞ്ജിത്ത്, വി.എന്‍. വിജയന്‍, റീന ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഇ. വിജയരാഘവന്‍ സ്വാതന്ത്ര്യദിന ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. പായസ വിതരണവും ഉണ്ടായിരുന്നു.

അരിക്കുളം: രാജ്യത്തിന്റെ എണ്‍പതാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. എക്കാട്ടൂരില്‍ മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് ഡേ ആചരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ. അഹമ്മദ് മൗലവി ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്റ് ഇ.എം ആശിഖ് അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ റാഷിദ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വാര്‍ഡ് അംണം സീനത്ത് വക്കയില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എം. അബ്ദുസ്സലാം, സലാം കാപ്പുമ്മല്‍, കെ.സി. ഫിനാസ്, ടി.കെ. റഹീം, കെ.എം. ഹസീന, സല്‍മ റാഇസ്, ഹസ്‌ന അനസ്, ഷമീമ റാഷിദ്, ഹസ്‌ന സിറാജ്, റോഷ്‌ന റഹീം, കരുണാകരന്‍ നായര്‍, വത്സരാജന്‍ എന്നിവര്‍ സംസാരിച്ചു.

ചാലിക്കരയില്‍ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. കുഞ്ഞിരാമനുണ്ണി ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് പായസ വിതരണവും നടന്നു. പിന്നീട് ചേര്‍ന്ന യോഗം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.

ചാലിക്കര യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് അമ്മോട്ടി കൊല്ലിയില്‍ അധ്യക്ഷത വഹിച്ചു. കെ. അബൂബക്കര്‍, വി.എം. ബാലന്‍, ആതിര ബാലന്‍ നായര്‍, സി. അബ്ദുള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

വാളൂരില്‍ സഹൃദയ വെല്‍ഫെയര്‍ ക്ലബ്ബിന്റെയും വായനശാലയുടെയും നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് ബിനീഷ് പതാക ഉയര്‍ത്തി. അജയന്‍ മേലെ മുണ്ടപ്പുറത്ത്, സനൂപ് ഇടത്തില്‍, രതീഷ് ഇടത്തില്‍, ബിജു, സബീഷ്, രഞ്ജിത്ത്, ബബീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ചെറുവണ്ണൂര്‍ ഓട്ടുവയല്‍ സി.യു സി തട്ടാറമ്പത്ത് മുക്കില്‍ എന്‍.കുഞ്ഞിരാമന്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ സമരപ്രഭാഷണം നടത്തി. കെ.നാരായണന്‍, സി.കെ രമേശന്‍, ടി. രാധാകൃഷ്ണന്‍, സി.പി ബിജു, ടി.കെ. ആമത്, കെ.കെ യൂസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378916/pattanippara-independence-day-celebrations-80th)