---
title: "കര്‍ഷകദിനം: നൊച്ചാട് പഞ്ചായത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു"
english_title: "Chingam 1 Farmers Day Celebration Held in Nochad Panchayat, Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378976/nochad-chingam-1-farmers-day-celebration-2026"
published_at: "2026-08-17T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83364f43592_yyyyyyyy.JPG"
keywords: ["Chingam 1", "Farmers Day", "Nochad Panchayat", "Agriculture", "Krishi Bhavan", "Coconut Farming"]
---

# കര്‍ഷകദിനം: നൊച്ചാട് പഞ്ചായത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ വെള്ളിയൂരിലെ ക്യാപ്റ്റന്‍ ലക്ഷ്മി ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ കര്‍ഷകദിനം വിപുലമായി ആചരിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരയ്ക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു.

## Article Content

**നൊച്ചാട്: **നൊച്ചാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ വെള്ളിയൂരിലെ ക്യാപ്റ്റന്‍ ലക്ഷ്മി ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ കര്‍ഷകദിനം വിപുലമായി ആചരിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരയ്ക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു.

സുഭാഷ് എം. ശ്രീസദന്‍, ബാലകൃഷ്ണന്‍ അടിയോടി രയരോത്ത്, ഇന്ദിര കോറോത്ത് താഴ, കെ.എം. ഗോവിന്ദന്‍ സമുദ്ര (കാക്കാം മാക്കൂല്‍), ഗീത പുതിയോട്ടില്‍ മീത്തല്‍, ബീരാന്‍ കുട്ടി നാലകത്ത്, ബാലന്‍ കിടാവ് പുത്തലത്ത്, അര്‍ജുന്‍ വി. മഠത്തില്‍ എന്നിവര്‍ക്കാണ് ആദരം നല്‍കിയത്.

'തെങ്ങുകൃഷിയുടെ ശാസ്ത്രീയ പരിപാലനം' എന്ന വിഷയത്തില്‍ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റ് ഡോ. പ്രകാശ് ക്ലാസ് നയിച്ചു. കര്‍ഷകര്‍ക്ക് ആധുനിക കൃഷിരീതികളെക്കുറിച്ചും രോഗ-കീട നിയന്ത്രണത്തെക്കുറിച്ചും വിശദമായ വിവരങ്ങള്‍ ക്ലാസില്‍ നല്‍കി.

കൃഷി ഓഫീസര്‍ ടി.ജെ. ജിജോ ജോസഫ് പഞ്ചായത്തിലെ വിവിധ കാര്‍ഷിക പദ്ധതികളുടെ വിശദീകരണം നടത്തി. ചടങ്ങില്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുനിത മലയില്‍, രമ്യ അമ്പാളി, സി.കെ. സുജിത്ത്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആദിത്യ സുകുമാരന്‍, കെ.സി ഗാന, കെ.കെ. ദിവാകരന്‍ (സെക്രട്ടറി, ഇക്കോഷോപ്പ്), കെ.പി. രാമചന്ദ്രന്‍ (പാടശേഖര സമിതി പ്രതിനിധി), കെ.ടി. ബാലകൃഷ്ണന്‍ (പ്രസിഡന്റ്, കല്പത്തൂര്‍ എസ്.സി.ബി), സലില കൊട്ടാരക്കല്‍ (സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍), എടവന സുരേന്ദ്രന്‍, ശശികുമാര്‍ അമ്പാളി, നിഖില്‍ മോഹന്‍, സുരേഷ് വാളൂര്‍, എം. കുഞ്ഞിരാമനുണ്ണി, കെ.പി. ആലിക്കുട്ടി, ലത്തീഫ് വെള്ളിലോട്ട് എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം കണ്‍വീനര്‍ എസ്. രാജീവ് സ്വാഗതവും കൃഷി അസിസ്റ്റന്റ് എം.എം. പ്രസീദ നന്ദിയും പറഞ്ഞു. നിരവധി കര്‍ഷകരും കൃഷി താല്‍പര്യക്കാരും പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378976/nochad-chingam-1-farmers-day-celebration-2026)