---
title: "രാഷ്ട്രീയബോധ്യമുള്ള യുവത്വമാണ് ഇന്ത്യയുടെ ഭാവി': അഡ്വ. ഫാത്തിമ തഹലിയ"
english_title: "Adv Fathima Thahliya Inaugurates Dignity College Office Complex in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379061/adv-fathima-thahliya-inaugurates-dignity-college-office-complex-perambra"
published_at: "2026-08-18T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a841b6cb5f80_puls.JPG"
keywords: ["Fathima Thahliya", "Dignity College", "Perambra", "Office Complex Inauguration"]
---

# രാഷ്ട്രീയബോധ്യമുള്ള യുവത്വമാണ് ഇന്ത്യയുടെ ഭാവി': അഡ്വ. ഫാത്തിമ തഹലിയ

> **Lead Summary:** **പേരാമ്പ്ര:** ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ പുതിയ ഓഫീസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു. ഓഫീസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം അഡ്വ. ഫാത്തിമ തഹലിയ എംഎല്‍എ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ പുതിയ ഓഫീസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു. ഓഫീസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം അഡ്വ. ഫാത്തിമ തഹലിയ എംഎല്‍എ നിര്‍വ്വഹിച്ചു.

രാഷ്ട്രീയബോധ്യമുള്ള ജെന്‍സികളിലാണ് ഇന്ത്യയുടെ ഭാവിയെന്നും,യുവത്വത്തിന്റെ സമരോത്സുകതയും അര്‍പ്പണ മനോഭാവവും രാജ്യത്തിന് വലിയ മുതല്‍ക്കൂട്ടാണെന്നും, സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയതയ്‌ക്കെതിരെ ശക്തമായി അത് പ്രവര്‍ത്തിക്കുമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവ് പകരുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങളായി മാറണമെന്നും അവര്‍ പറഞ്ഞു. 

കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം. മുഹമ്മദ് അസ്ലം മുഖ്യ പ്രഭാഷണം നടത്തി.

മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറര്‍ ടി.എ അബ്ദുല്‍ സലാം, മാനേജ്‌മെന്റ് കമ്മിറ്റി അംഗം അബ്ദുല്‍ റഹ്‌മാന്‍, ദാറുന്നുജൂം ഓര്‍ഫനേജ് മാനേജര്‍ അബ്ദുല്‍ കരീം, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അജ്‌നാസ് തുടങ്ങിയവര്‍ സംസാരിച്ചു.

മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി എ.കെ. അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഫിനാന്‍സ് വിഭാഗം മേധാവി സി.കെ.ഷാഹിദ് നന്ദിയും പറഞ്ഞു. 

ചടങ്ങില്‍ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു. പുതിയ കെട്ടിടം വിദ്യാര്‍ഥി സേവനങ്ങള്‍ക്കും അഡ്മിനിസ്‌ട്രേഷനും കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379061/adv-fathima-thahliya-inaugurates-dignity-college-office-complex-perambra)