---
title: "പേരാമ്പ്രയില്‍ ജില്ലാതല അമ്പെയ്ത് മത്സരത്തിന് തുടക്കമായി"
english_title: "District Level Archery Tournament Begins at Akkooppamp, Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379080/district-archery-tournament-akkooppamp-perambra"
published_at: "2026-08-18T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a843366df666_puls.JPG"
keywords: ["Archery", "Perambra", "Akkooppamp", "District Championship"]
---

# പേരാമ്പ്രയില്‍ ജില്ലാതല അമ്പെയ്ത് മത്സരത്തിന് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര: ** ഓണത്തെ വരവേറ്റ് ജില്ലാ തല അമ്പെയ്ത്ത് മത്സരത്തിന് പേരാമ്പ്ര ആക്കൂപ്പമ്പില്‍ വര്‍ണാഭമായ തുടക്കമായി.

## Article Content

**പേരാമ്പ്ര: ** ഓണത്തെ വരവേറ്റ് ജില്ലാ തല അമ്പെയ്ത്ത് മത്സരത്തിന് പേരാമ്പ്ര ആക്കൂപ്പമ്പില്‍ വര്‍ണാഭമായ തുടക്കമായി.

ആക്കൂപ്പമ്പ് അമ്പെയ്ത്ത് കളം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 17മുതല്‍ 24 വരെനടക്കുന്ന അമ്പെയ്ത്ത് മത്സരത്തില്‍ ജില്ലയിലെ പ്രമുഖ 8 ടീമുകള്‍ മാറ്റുരയ്ക്കും.

മുന്‍ വര്‍ഷങ്ങളില്‍ എയ്ത്തില്‍ മികച്ച പോരാട്ടം കാഴ്ച്ചവെച്ച പ്രമുഖ ടിമുകളായ അമ്പെയ്ത്ത് കളം എരവട്ടൂര്‍ പാറപ്പുറം, അമ്പെയ്ത്ത് കളം രാമല്ലൂര്‍, അമ്പെയ്ത്ത് കളം മാണിക്കോത്ത് പയ്യോളി, അമ്പെയ്ത്ത് കളം ആക്കുപ്പറമ്പ്, ഏആര്‍സി അമ്പലവേട്ടുണ്ട,ചവിട്ടന്‍പാറ അമ്പെയ്ത്ത് കളം, ദിവ്യആര്‍ട് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് അവിടനല്ലൂര്‍, അമ്പെയ്ത്ത് കളം കോട്ടൂര്‍ എന്നിവയിലെ മികച്ച അമ്പെയ്ത്ത് താരങ്ങള്‍ മാറ്റുരയ്ക്കുന്നു.

ആഗസ്റ്റ് 21 വെള്ളിയാഴ്ച ഒന്നാം സെമീ ഫൈനലും, 22 ശനിയാഴ്ച രണ്ടാം സെമീ ഫെനലും നടക്കും. 24 തിങ്ങള്‍ ഫൈനല്‍ മത്സരവും നടക്കും.

അമ്പെയ്ത്ത് മത്സരം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

എം.ടി. മോഹനന്‍ സ്വാഗതം പറഞ്ഞു. ഉദ്ഘാടന മത്സരം അമ്പെയ്ത്കളം പാറപ്പുറവും സെന്റര്‍ ലൈബ്രറി രാമല്ലൂരും തമ്മിലായിരുന്നു. ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളിലെയും താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379080/district-archery-tournament-akkooppamp-perambra)