---
title: "കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന പഠനക്യാമ്പ്"
english_title: "Two Day Study Camp for Plus One Students at Koothali Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379081/koothali-hss-plus-one-study-camp-2026"
published_at: "2026-08-18T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a84331e037ec_koothali-hss-plus-one-study-camp-2026.JPG"
keywords: ["Higher Secondary", "Plus One", "Study Camp", "Students", "Personality Development"]
---

# കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന പഠനക്യാമ്പ്

> **Lead Summary:** കൂത്താളി: കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന പഠനക്യാമ്പിന് തുടക്കമായി. വാര്‍ഡ് അംഗം എ.സി ബിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികസനവും ജീവിതനൈപുണ്യവും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

കൂത്താളി: കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന പഠനക്യാമ്പിന് തുടക്കമായി. വാര്‍ഡ് അംഗം എ.സി ബിജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികസനവും ജീവിതനൈപുണ്യവും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രഥമശുശ്രൂഷ, നിയമബോധം, മാനസിക ആരോഗ്യം, ജീവിതമൂല്യങ്ങള്‍, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിവിധ ക്ലാസുകളും സംവാദങ്ങളും ക്യാമ്പിന്റെ ഭാഗമായി നടക്കും. വിദഗ്ധരായ റിസോഴ്‌സ് പേഴ്‌സണുകള്‍ ക്ലാസുകള്‍ നയിക്കും. പഠനത്തോടൊപ്പം കായിക, കലാ പരിപാടികളും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി.കെ ഷിബിത സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി. കൃഷിയിലും സാമൂഹിക രംഗത്തും മികച്ച സംഭാവനകള്‍ നല്‍കിയ കര്‍ഷകരായ ബിജു, നാരായണന്‍, ദാമോധരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അധ്യാപകരായ എം. ജിസ്‌ന, കെ. റജിനത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ സ്‌കൂളിലെ മുഴുവന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നുണ്ട്. പഠനത്തിനൊപ്പം ജീവിത നൈപുണികള്‍ കൂടി കൈവരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379081/koothali-hss-plus-one-study-camp-2026)