---
title: "കര്‍ട്ടന്‍ പേരാമ്പ്രയുടെ നാലാം വാര്‍ഷികവും നാടക അരങ്ങേറ്റവും ആഗസ്റ്റ് 20 ന്"
english_title: "Curtain Perambra 4th Anniversary and 'Bhoomi Vaayana' Play Premiere on August 20"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379086/curtain-perambra-4th-anniversary-bhoomi-vaayana-play"
published_at: "2026-08-18T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a84470c33b81_curtain-perambra-4th-anniversary-bhoomi-vaayana-play.jpg"
keywords: ["Curtain Perambra", "Bhoomi Vaayana", "Drama", "Cultural Event"]
---

# കര്‍ട്ടന്‍ പേരാമ്പ്രയുടെ നാലാം വാര്‍ഷികവും നാടക അരങ്ങേറ്റവും ആഗസ്റ്റ് 20 ന്

> **Lead Summary:** പേരാമ്പ്ര: കഴിഞ്ഞ 4 വര്‍ഷമായി പേരാമ്പ്രയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കലാ-സാംസ്‌കാരിക സംഘടനയായ കര്‍ട്ടന്‍ പേരാമ്പ്രയുടെ നാലാം വാര്‍ഷികാഘോഷവും പുതിയ നാടകത്തിന്റെ അരങ്ങേറ്റവും ആഗസ്റ്റ് 20 ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

പേരാമ്പ്ര: കഴിഞ്ഞ 4 വര്‍ഷമായി പേരാമ്പ്രയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കലാ-സാംസ്‌കാരിക സംഘടനയായ കര്‍ട്ടന്‍ പേരാമ്പ്രയുടെ നാലാം വാര്‍ഷികാഘോഷവും പുതിയ നാടകത്തിന്റെ അരങ്ങേറ്റവും ആഗസ്റ്റ് 20 ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പേരാമ്പ്ര റീജ്യനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5 മണിക്ക് നടക്കുന്ന പരിപാടി. പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹിലിയ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ബാബു കൊമ്മിണിയോട്ട് അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ വെച്ച് നാടകകൃത്ത് രമേശ് കാവിലും നാടക സംവിധായകന്‍ രാജീവന്‍ മമ്മിളിയെയും കര്‍ട്ടന്‍ പേരാമ്പ്ര ആദരിക്കും. കലാ-സാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരമായാണ് ആദരം.

സാംസ്‌കാരിക സദസ്സില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത്, ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.കെ. ഹനീഫ, മുന്‍ എംഎല്‍എ കെ. കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ്, വാര്‍ഡ് അംഗം വി.കെ നാസിദ, കോഴിക്കോട് ജില്ല ശുചിത്വമിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ സി.കെ. സരിത്ത്, പി. വാസു, സാഹിത്യകാരന്‍ രാജന്‍ തിരുവോത്ത്, ഗായകന്‍ അജയ് ഗോപാല്‍, സിനിമ-നാടക അഭിനേതാക്കളായ മുഹമ്മദ് പേരാമ്പ്ര, മുഹമ്മദ് എരവട്ടൂര്‍, ചാലിക്കര രാധാകൃഷ്ണന്‍, ദേവദാസ് പേരാമ്പ്ര എന്നിവര്‍ സംബന്ധിക്കും.

സാംസ്‌കാരിക സമ്മേളനത്തിന് ശേഷം കര്‍ട്ടന്‍ പേരാമ്പ്രയുടെ ഏറ്റവും പുതിയ നാടകമായ 'ഭൂമി വായന' അരങ്ങേറും. കെസി കരുണാകരൻ രംഗത്ത് എത്തുന്ന ഈ നാടകത്തിൻ്റെ രചന നിർവ്വഹിച്ചത് രമേശ് കാവിലും സംവിധാനം രാജീവൻ മമ്മിളിയുമാണ്. വാര്‍ത്താ സമ്മേളനത്തില്‍ കെ.സി. കരുണാകരന്‍ പേരാമ്പ്ര, വി.കെ. രമേശന്‍, രാജബാലന്‍, രാമചന്ദ്രൻ ആയടത്തിൽ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379086/curtain-perambra-4th-anniversary-bhoomi-vaayana-play)