---
title: "പേരാമ്പ്ര ഒലിവ് പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു"
english_title: "Olive Public School Perambra Celebrates Independence Day with Kargil Veteran AK Satyan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379163/olive-public-school-perambra-independence-day-celebration"
published_at: "2026-08-19T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a855847c4dcb_kjlo.JPG"
keywords: ["Olive Public School", "Independence Day", "AK Satyan", "Kargil Veteran"]
---

# പേരാമ്പ്ര ഒലിവ് പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഒലിവ് പബ്ലിക് സ്‌കൂളില്‍ 80-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കാര്‍ഗില്‍ യുദ്ധ പോരാളിയും വിമുക്തഭടനുമായ എ.കെ. സത്യന്‍ ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി ദേശീയ പ്രതിജ്ഞ ചൊല്ലി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഒലിവ് പബ്ലിക് സ്‌കൂളില്‍ 80-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കാര്‍ഗില്‍ യുദ്ധ പോരാളിയും വിമുക്തഭടനുമായ എ.കെ. സത്യന്‍ ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി ദേശീയ പ്രതിജ്ഞ ചൊല്ലി.

സൈനിക ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച എ.കെ. സത്യന്റെ വാക്കുകള്‍ വിദ്യാര്‍ത്ഥികളില്‍ രാജ്യസ്‌നേഹവും ദേശീയബോധവും വളര്‍ത്തി. നാടിനെ കാക്കുന്ന സൈനികരോടുള്ള ബഹുമാനവും കടമകളോടുള്ള ഉത്തരവാദിത്തവും കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റ്, ദേശഭക്തിഗാനങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. കുട്ടികളുടെ അച്ചടക്കവും അവതരണവും ഏറെ ശ്രദ്ധേയമായി. പരിപാടിയുടെ അവസാനം മധുര വിതരണവും നടത്തി.പ്രിന്‍സിപ്പല്‍ കെ.വി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ധന്യ ജോര്‍ജ്, പി.സി. ബിനീഷ്, ഇ.എം. ലീന തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

അതേ ചടങ്ങില്‍ സ്‌കൂള്‍ സംഘടിപ്പിച്ച ലോകപ്പ് പ്രവചന മത്സരത്തിലെ വിജയി എം.വി. സംഗീതിന് സമ്മാനദാനവും നടന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്ന ദിനമായി ആഘോഷം മാറിയതായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379163/olive-public-school-perambra-independence-day-celebration)