---
title: "കെഎസ്എസ്പിയു ചക്കിട്ടപ്പാറ യൂണിറ്റ് വനിതാ കണ്‍വെന്‍ഷന്‍ നടത്തി"
english_title: "KSSPU Chakkittappara Unit Holds Women's Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379185/ksspu-chakkittappara-unit-womens-convention"
published_at: "2026-08-19T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85735d1af18_ksspu-chakkittappara-unit-womens-convention.JPG"
keywords: ["KSSPU", "Chakkittappara", "Womens Convention", "Pensioners Union"]
---

# കെഎസ്എസ്പിയു ചക്കിട്ടപ്പാറ യൂണിറ്റ് വനിതാ കണ്‍വെന്‍ഷന്‍ നടത്തി

> **Lead Summary:** ചക്കിട്ടപ്പാറ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചക്കിട്ടപ്പാറ യൂണിറ്റിന്റെ വനിതാ കണ്‍വെന്‍ഷന്‍ ചക്കിട്ടപ്പാറയില്‍ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് മാത്യു പേഴത്തിങ്കല്‍ അധ്യക്ഷത വഹിച്ച യോഗം വനിതാ വേദി ബ്ലോക്ക് കണ്‍വീനര്‍ എം രാധ ഉദ്ഘാടനം ചെയ്തു.

## Article Content

ചക്കിട്ടപ്പാറ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചക്കിട്ടപ്പാറ യൂണിറ്റിന്റെ വനിതാ കണ്‍വെന്‍ഷന്‍ ചക്കിട്ടപ്പാറയില്‍ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് മാത്യു പേഴത്തിങ്കല്‍ അധ്യക്ഷത വഹിച്ച യോഗം വനിതാ വേദി ബ്ലോക്ക് കണ്‍വീനര്‍ എം രാധ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച വനിതാ പെന്‍ഷനേഴ്‌സിന്റെ പ്രശ്‌നങ്ങളും ക്ഷേമവും ചര്‍ച്ചയുടെ പ്രധാന വിഷയമായി. യോഗത്തില്‍ സംസ്ഥാന കൗണ്‍സിലര്‍ ഡി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പെന്‍ഷനേഴ്‌സിന്റെ ആനുകൂല്യങ്ങള്‍ കൃത്യമായി ലഭ്യമാക്കുന്നതിനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നതിനും യൂണിയന്‍ മുന്നില്‍ നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളായ അന്നക്കുട്ടി തോമസ്, തോമസ് ഫിലിപ്പ് എന്നിവരെ ആദരിച്ചു. നീണ്ട സേവന കാലയളവില്‍ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരമായാണ് ആദരം. ആലിസ് അഗസ്റ്റിന്‍ സ്വാഗതവും ശോഭന മുണ്ടാളി നന്ദിയും പറഞ്ഞു. മറിയാമ്മ മാത്യു, എം.ഡി വത്സ, കെ.വി തങ്കം, ശോഭന ഭാസ്‌കര്‍, എന്‍.വി. ഏലിക്കുട്ടി, കെ.കെ അശോകന്‍, കെ.വി വിജയകുമാര്‍, സന്തോഷ് കാദംബരി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

വനിതാ പെന്‍ഷനേഴ്‌സിന്റെ ആരോഗ്യം, സുരക്ഷ, ക്ഷേമ പദ്ധതികള്‍ എന്നിവയെക്കുറിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്തു. കൂടുതല്‍ വനിതകളെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379185/ksspu-chakkittappara-unit-womens-convention)