---
title: "ചക്കിട്ടപ്പാറയില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനം ആഘോഷിച്ചു; മികച്ച കര്‍ഷകര്‍ക്ക് ആദരം"
english_title: "Chingam 1 Farmers Day Celebrated in Chakkittappara with Awards and Honors"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379205/chakkittappara-chingam-1-farmers-day-celebration"
published_at: "2026-08-19T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8584640d1a1_chakkittappara-chingam-1-farmers-day-celebration.JPG"
keywords: ["Farmers Day", "Chingam 1", "Kerala Karshaka Dinam", "Kerakesari Award"]
---

# ചക്കിട്ടപ്പാറയില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനം ആഘോഷിച്ചു; മികച്ച കര്‍ഷകര്‍ക്ക് ആദരം

> **Lead Summary:** **ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനം വിപുലമായി ആഘോഷിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് മോളി ആയിത്തമറ്റം ഉദ്ഘാടനം ചെയ്തു. കൃഷിയും കര്‍ഷകരും നാടിന്റെ നട്ടെല്ലാണെന്ന് അവര്‍ പറഞ്ഞു.

## Article Content

**ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനം വിപുലമായി ആഘോഷിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് മോളി ആയിത്തമറ്റം ഉദ്ഘാടനം ചെയ്തു. കൃഷിയും കര്‍ഷകരും നാടിന്റെ നട്ടെല്ലാണെന്ന് അവര്‍ പറഞ്ഞു.

പഞ്ചായത്തിലെ മികച്ച കര്‍ഷകരെ പൊന്നാട അണിയിച്ചും അവാര്‍ഡുകള്‍ നല്‍കിയും ആദരിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്തിന് ഈ വര്‍ഷത്തെ കര്‍ഷകദിനം ഇരട്ടി സന്തോഷം നല്‍കുന്നതാണ്. പൂഴിത്തോട് സ്വദേശി സേവ്യര്‍ കാര്യാവില്‍ ഈ വര്‍ഷത്തെ മികച്ച തെങ്ങ് കര്‍ഷകനുള്ള കേരള സംസ്ഥാന കൃഷിവകുപ്പിന്റെ കേരകേസരി അവാര്‍ഡിന് അര്‍ഹനായത് പഞ്ചായത്തിന് അഭിമാനമായി.

ചടങ്ങില്‍ അദ്ദേഹത്തെ പ്രത്യേകം ആദരിച്ചു. കൃഷി ഓഫീസര്‍ രശ്മ നായര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ബാലകൃഷ്ണന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി മനോജ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ബിജു, വാര്‍ഡ് മെമ്പര്‍മാരായ രതീഷ് കോമച്ചംകണ്ടി, സുജാത മനയ്ക്കല്‍, എ.ജി. ഭാസ്‌കരന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സനല്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബാബു കൂനംതടം, ചക്കിട്ടപ്പാറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. രഘുനാഥ്, വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.ജെ. ത്രേസ്യ, അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പ്രസാദ് ജോര്‍ജ്, അഷറഫ് മിറ്റിലേരി, കെ.പി. പ്രേമരാജ്, രാജീവ് തോമസ്, രാജന്‍ വര്‍ക്കി, ബിജു ചെറുവത്തൂര്‍, ബേബി കാപ്പുകാട്ടില്‍, പി.എം. ജോസഫ്, ചക്കിട്ടപ്പാറ വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യന്‍, സ്‌കറിയ നന്തളത്ത്, കുഞ്ഞമ്മദ് പെരിഞ്ചേരി, കൃഷി അസിസ്റ്റന്റ് ഇ. ലിനൂപ് എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ചക്കിട്ടപ്പാറ ഭരണസമിതി കൃഷി ഓഫീസറെ അനുമോദിച്ചു. ജൈവകൃഷിയും കൂട്ടായ കൃഷിയും പ്രോത്സാഹിപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379205/chakkittappara-chingam-1-farmers-day-celebration)