---
title: "ചങ്ങരോത്ത് പഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്തക്ക് പാലേരിയില്‍ തുടക്കമായി"
english_title: "Changaroth Panchayat Kudumbashree Onam Fair Inaugurated at Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379381/changaroth-panchayat-kudumbashree-onam-fair-paleri"
published_at: "2026-08-20T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87157101c70_changaroth-panchayat-kudumbashree-onam-fair-paleri.jpg"
keywords: ["Kudumbashree", "Onam Fair", "Changaroth Panchayat", "Paleri", "Women Entrepreneurs"]
---

# ചങ്ങരോത്ത് പഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്തക്ക് പാലേരിയില്‍ തുടക്കമായി

> **Lead Summary:** പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഓണച്ചന്തക്ക് പാലേരി ടൗണില്‍ തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷന്റെയും പഞ്ചായത്ത് സിഡിഎസിന്റെയും സംയുക്ത നേതൃത്വത്തിലാണ് വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഓണച്ചന്തക്ക് പാലേരി ടൗണില്‍ തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷന്റെയും പഞ്ചായത്ത് സിഡിഎസിന്റെയും സംയുക്ത നേതൃത്വത്തിലാണ് വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്.

ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കുകയും കുടുംബശ്രീ സംരംഭകര്‍ക്ക് വിപണി അവസരം ഒരുക്കുകയും ചെയ്യുക എന്നതാണ് മേളയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഓണക്കാലത്ത് ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കുന്നതില്‍ കുടുംബശ്രീയുടെ പങ്ക് വലുതാണെന്ന് അവര്‍ പറഞ്ഞു.

വൈസ് പ്രസിഡന്റ് എസ്. സുനന്ദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ യു. അനിത, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ബി. താര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉബൈദ് വാഴയില്‍, താഹിറ സല്‍മാന്‍, സന്തോഷ് കോശി, കെ.കെ. രാജീവന്‍, പി. ശാലിനി, സി.എച്ച്. സെക്കീന, കെ.കെ. സാറ, എന്‍.പി. സീനത്ത്, എം. ബാലന്‍, കെ.എം. ശാലിനി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ. സത്യവതി, സി.വി. രജീഷ്, നടുക്കണ്ടി ബാലന്‍, ഇല്ലത്ത് മോഹനന്‍, എം. നളിനി, തങ്കം കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

ഓണച്ചന്തയുടെ ഭാഗമായി പാലേരി ടൗണില്‍ വിളംബര ഘോഷയാത്രയും നടത്തി. കുടുംബശ്രീ സംരംഭകരുടെ ഭക്ഷ്യവസ്തുക്കള്‍, കരകൗശല വസ്തുക്കള്‍, ഓണക്കോടികള്‍, പൂക്കള്‍, പച്ചക്കറികള്‍ എന്നിവയുടെ സ്റ്റാളുകള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഓണത്തിന് മുന്നോടിയായി നാട്ടുകാര്‍ക്ക് വലിയ ആശ്വാസമാണ് ഈ വിപണന മേളയെന്ന് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379381/changaroth-panchayat-kudumbashree-onam-fair-paleri)