---
title: "എംഎസ്എഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് സ്‌കൂള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും തൂഫാന്‍ ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനും ആരംഭിച്ചു"
english_title: "MSF Cheruvannur Panchayat Membership Campaign and Thoofan Solidarity Convention Held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379388/msf-cheruvannur-membership-campaign-thoofan-convention"
published_at: "2026-08-20T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87260653752_msf-cheruvannur-membership-campaign-thoofan-convention.jpg"
keywords: ["MSF", "Cheruvannur", "Membership Campaign", "Thoofan", "Students Union"]
---

# എംഎസ്എഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് സ്‌കൂള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും തൂഫാന്‍ ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനും ആരംഭിച്ചു

> **Lead Summary:** **ആവള : **എംഎസ്എഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് തല സ്‌കൂള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും തൂഫാന്‍ ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനും ആവള കുട്ടോത്ത് ഗവ. എച്ച്എസ്എസില്‍ നടന്നു. പേരാമ്പ്ര നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് എം.കെ. ഫസലുറഹ്‌മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**ആവള : **എംഎസ്എഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് തല സ്‌കൂള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും തൂഫാന്‍ ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനും ആവള കുട്ടോത്ത് ഗവ. എച്ച്എസ്എസില്‍ നടന്നു. പേരാമ്പ്ര നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് എം.കെ. ഫസലുറഹ്‌മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതോടൊപ്പം രാഷ്ട്രീയ ബോധവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൂഫാന്‍ ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനില്‍ നിയോജക മണ്ഡലം ട്രഷറര്‍ ആഷിഖ് പുല്ല്യോട്ട് മുഖ്യപ്രഭാഷണം നടത്തി.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഒരുമയോടെയും ആശയ വ്യക്തതയോടെയും മുന്നോട്ട് പോകണമെന്ന് ആഹ്വാനം ചെയ്തു. സുഹൈല്‍ ആവള അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇസ്മായില്‍ ആവള, എന്‍.കെ. ജലീല്‍, ഷിനാസ് ആവള, ടി. ഷെബിന്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ അംഗങ്ങളെ സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതിനോടൊപ്പം വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും എംഎസ്എഫ് മുന്നില്‍ നില്‍ക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കൂടുതല്‍ വിദ്യാര്‍ത്ഥികളെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ തീരുമാനിച്ചു. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ നിലപാടുണ്ടാകണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379388/msf-cheruvannur-membership-campaign-thoofan-convention)