---
title: "ടിപ്പര്‍ ലോറിയിടിച്ച് പരിക്കേറ്റ നടുവണ്ണൂര്‍ സ്വദേശിനി മരിച്ചു"
english_title: "Woman Dies After Tipper Lorry Accident in Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379442/naduvannur-woman-dies-tipper-lorry-accident-theruvathkadavu"
published_at: "2026-08-21T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87ee988d5c4_naduvannur-woman-dies-tipper-lorry-accident-theruvathkadavu.jpg"
keywords: ["Accident", "Tipper Lorry", "Kozhikode Medical College", "Theruvathkadavu"]
---

# ടിപ്പര്‍ ലോറിയിടിച്ച് പരിക്കേറ്റ നടുവണ്ണൂര്‍ സ്വദേശിനി മരിച്ചു

> **Lead Summary:** നടുവണ്ണൂര്‍: തെരുവത്ത് കടവ് പാലത്തിന് മുകളില്‍ ടിപ്പര്‍ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാകയാട് കൂനംവള്ളി സ്വദേശിനി ജാനു കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ മരിച്ചു.

## Article Content

നടുവണ്ണൂര്‍: തെരുവത്ത് കടവ് പാലത്തിന് മുകളില്‍ ടിപ്പര്‍ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാകയാട് കൂനംവള്ളി സ്വദേശിനി ജാനു കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ മരിച്ചു.

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. ഭര്‍ത്താവ് ദാമോദരക്കുറുപ്പിനൊപ്പം തെരുവത്ത് കടവ് ഭാഗത്തുനിന്ന് നടന്ന് വരികയായിരുന്ന ജാനുവിനെയാണ് നിയന്ത്രണം വിട്ടെത്തിയ ടിപ്പര്‍ലോറി ഇടിച്ചത്.

ദാമോദരക്കുറുപ്പ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ജാനുവിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

അവിടെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഗുരുതരമായ പരിക്കുകള്‍ മൂലം ഇന്നലെ രാവിലെ 7.30-ന് മരണം സംഭവിച്ചു. മക്കള്‍ മിനി, സിന്ധു. മരുമക്കള്‍ ഗിരീഷ്, പരേതനായ മോഹനന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379442/naduvannur-woman-dies-tipper-lorry-accident-theruvathkadavu)