---
title: "പേരാമ്പ്ര എരവട്ടൂരില്‍ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു; മകള്‍ക്ക് പരിക്ക്"
english_title: "Perambra Eravattoor Hit and Run Accident Scooter Rider Dies"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379560/perambra-eravattoor-accident-scooter-rider-death"
published_at: "2026-08-22T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8913dada2fd_rgvn.jpg"
keywords: ["Perambra", "Eravattoor", "Accident", "Hit and Run", "Kozhikode", "Police"]
---

# പേരാമ്പ്ര എരവട്ടൂരില്‍ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു; മകള്‍ക്ക് പരിക്ക്

> **Lead Summary:** പേരാമ്പ്ര: എരവട്ടൂരില്‍ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ആവള എടക്കോത്ത് മീത്തല്‍ രാഘവന്‍ ആണ് മരിച്ചത്. എരവട്ടൂര്‍ കയ്യേലി സ്റ്റോപ്പിന് സമീപം ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മകൾ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

പേരാമ്പ്ര: എരവട്ടൂരില്‍ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ആവള എടക്കോത്ത് മീത്തല്‍ രാഘവന്‍ ആണ് മരിച്ചത്. എരവട്ടൂര്‍ കയ്യേലി സ്റ്റോപ്പിന് സമീപം ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മകൾ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി.

പേരാമ്പ്ര ഗ്രാന്‍ഡ്ഹൗസില്‍ ജോലി ചെയ്യുന്ന അനാമികയെ വീട്ടിലേക്ക് കൂട്ടിവരുമ്പോള്‍ ആയിരുന്നു അപകടം. ഇടിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റ രാഘവന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. എന്നാല്‍ വാഹനം പൊലീസ് രാത്രി തന്നെ പിടിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379560/perambra-eravattoor-accident-scooter-rider-death)