---
title: "കോട്ടൂര്‍ പഞ്ചായത്തില്‍ വീടിന്റെ കുടിവെള്ള കിണര്‍ ഇടിഞ്ഞുതാണു"
english_title: "Kottoor Panchayat Well Collapses House Drinking Water Source Damaged"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379584/kottoor-panchayat-well-collapse-drinking-water-crisis"
published_at: "2026-08-22T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89408c2f6a9_kottoor-panchayat-well-collapse-drinking-water-crisis.JPG"
keywords: ["Kottoor", "Well Collapse", "Panchayat", "Drinking Water", "Kozhikode", "Rain Damage"]
---

# കോട്ടൂര്‍ പഞ്ചായത്തില്‍ വീടിന്റെ കുടിവെള്ള കിണര്‍ ഇടിഞ്ഞുതാണു

> **Lead Summary:** **കോട്ടൂര്‍:** കോട്ടൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ വീടിന്റെ കുടിവെള്ള സ്രോതസ്സായ കിണര്‍ ഇടിഞ്ഞുതാണു. നാത്താല്‍ ഇല്ലത്ത് പാച്ചറിന്റെ വീട്ടിലെ കിണറാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.50 ഓടെ താണുപോയത്. വലിയ ശബ്ദത്തോടെയാണ് കിണര്‍ ഇടിഞ്ഞുതാഴ്ന്നത്.

## Article Content

**കോട്ടൂര്‍:** കോട്ടൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ വീടിന്റെ കുടിവെള്ള സ്രോതസ്സായ കിണര്‍ ഇടിഞ്ഞുതാണു. നാത്താല്‍ ഇല്ലത്ത് പാച്ചറിന്റെ വീട്ടിലെ കിണറാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.50 ഓടെ താണുപോയത്. വലിയ ശബ്ദത്തോടെയാണ് കിണര്‍ ഇടിഞ്ഞുതാഴ്ന്നത്.

സംഭവസമയത്ത് വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു. കിണറിന്റെ കരയും അതിന് മുകളില്‍ നിര്‍മ്മിച്ചിരുന്ന തറയും തകര്‍ന്ന നിലയിലാണ്. ഈ കിണറായിരുന്നു കുടുംബത്തിന്റെ ഏക കുടിവെള്ള സ്രോതസ്സ്. കിണര്‍ ഇടിഞ്ഞതോടെ കുടുംബം കുടിവെള്ളത്തിന് വലിയ പ്രയാസത്തിലായിരിക്കുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് മണ്ണ് അയഞ്ഞതാണ് കിണര്‍ ഇടിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും സ്ഥലത്തെത്തി. വാര്‍ഡ് അംഗം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കുടിവെള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് പഞ്ചായത്തില്‍ നിന്ന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379584/kottoor-panchayat-well-collapse-drinking-water-crisis)