---
title: "കൊയിലാണ്ടിയില്‍ ഐആര്‍എംയു ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "IRMU Kozhikode District Committee Onam Celebration at Koyilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379611/irmu-kozhikode-onam-celebration-koyilandy-cheliya-resort"
published_at: "2026-08-22T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8966f62fa21_irmu-kozhikode-onam-celebration-koyilandy-cheliya-resort.JPG"
keywords: ["IRMU", "Onam Celebration", "Kozhikode", "Media Union"]
---

# കൊയിലാണ്ടിയില്‍ ഐആര്‍എംയു ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** കൊയിലാണ്ടി: ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ (ഐആര്‍എംയു) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കൊയിലാണ്ടി ചേലിയ വാട്ടര്‍ റിസോര്‍ട്ടില്‍ വെച്ചാണ് ഓണാഘോഷ പരിപാടി നടന്നത്.

## Article Content

കൊയിലാണ്ടി: ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ (ഐആര്‍എംയു) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കൊയിലാണ്ടി ചേലിയ വാട്ടര്‍ റിസോര്‍ട്ടില്‍ വെച്ചാണ് ഓണാഘോഷ പരിപാടി നടന്നത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബാലകൃഷ്ണന്‍ വിഷ്‌ണോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഐആര്‍എംയു ജില്ലാ വൈസ് പ്രസിഡണ്ട് ദേവരാജ് കന്നാട്ടി അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് കുഞ്ഞബ്ദുള്ള വാളൂര്‍ മുഖ്യപ്രഭാഷണം നടത്തി.

രവി എടത്തില്‍ ഓണസന്ദേശം നല്‍കി. രഘുനാഥ് പുറ്റാട്, സുധീര്‍ പ്രകാശ്, ജംഷീദ് മേലത്ത്, ധ്രുവന്‍ നായര്‍, അജിത്ത് ബാലുശ്ശേരി, ബഷീര്‍ അത്തോളി, റഈസ് മലയില്‍, സി വിജിത്ത്, കിഷോര്‍, വിനോദ് മുണ്ടോത്ത്, ജുനൈദ്, ഉസ്മാന്‍ നെരോത്ത്, ലൈല തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി അംഗങ്ങള്‍ ചേര്‍ന്ന് മനോഹരമായ പൂക്കളം ഒരുക്കി. തുടര്‍ന്ന് വിവിധ ഓണക്കളികളും ഓണസദ്യയും ഓണ സമ്മാന വിതരണവും ഒരുക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ സൗഹൃദവും ഒത്തൊരുമയും ഊട്ടിയുറപ്പിക്കുന്നതായിരുന്നു പരിപാടി.

ജില്ലാ സെക്രട്ടറി എ.പി. സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ കെടികെ റഷീദ് നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379611/irmu-kozhikode-onam-celebration-koyilandy-cheliya-resort)