---
title: "അരിക്കുളത്ത് ഓണം വിപണന മേളയ്ക്ക് വർണാഭമായ തുടക്കം; മേള 23 വരെ കുരുടിമുക്കിൽ"
english_title: "Arikkulam Grama Panchayat Onam Fair 2025 Begins at Kurudimukku"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379624/arikkulam-panchayat-onam-fair-kurudimukku-2025"
published_at: "2026-08-22T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a897dd96b015_puls.JPG"
keywords: ["Arikkulam Panchayat", "Onam Fair", "Kurudimukku", "Kudumbashree"]
---

# അരിക്കുളത്ത് ഓണം വിപണന മേളയ്ക്ക് വർണാഭമായ തുടക്കം; മേള 23 വരെ കുരുടിമുക്കിൽ

> **Lead Summary:** **അരിക്കുളം: **അരിക്കുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഓണം വിപണന മേളയ്ക്ക് കുരുടിമുക്കില്‍ വര്‍ണാഭമായ തുടക്കമായി.

## Article Content

**അരിക്കുളം: **അരിക്കുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഓണം വിപണന മേളയ്ക്ക് കുരുടിമുക്കില്‍ വര്‍ണാഭമായ തുടക്കമായി.

ഓഗസ്റ്റ് 21, 22, 23 തീയതികളിലായി നടക്കുന്ന മേളയുടെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും ഔപചാരിക ഉദ്ഘാടനവും സംഘടിപ്പിച്ചു.

പറമ്പത്ത് നിന്ന് ആരംഭിച്ച വര്‍ണശബളമായ ഘോഷയാത്ര ശിങ്കാരിമേളത്തിന്റെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ കുരുടിമുക്കില്‍ സമാപിച്ചു.

കുരുടിമുക്കില്‍ വെച്ച് നടത്തിയ മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രമണി നിര്‍വഹിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി. കവിത മുഖ്യാതിഥിയായി.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അനുഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. ജലീല്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍.പി. ബിന്ദു, സജിത എളമ്പിലാട്ട്, അനുജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.വി.എം. ബഷീര്‍ , മേലമ്പത്ത് അരവിന്ദന്‍, ഒ.കെ. ബാബു തുടങ്ങിയവര്‍സംസാരിച്ചു.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും ജൈവ പച്ചക്കറികളും ഉള്‍പ്പെടെ വിപുലമായ വിപണന സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. 

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിജില വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.കെ. പ്രേമി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് വിപണന മേളയോട് അനുബന്ധിച്ച് ശിവരജ്ഞ നിവേദ് ശിവറാം അവതരിപ്പിച്ച നൃത്ത പരിപാടിയും ബിജു അരിക്കുളം, ധനേഷ് കാരയാട്, എച്ച്.കെ. പ്രദീപ് എന്നിവര്‍ അവതരിപ്പിച്ച നാടന്‍ പാട്ടുകളും അരങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379624/arikkulam-panchayat-onam-fair-kurudimukku-2025)