---
title: "പേരാമ്പ്രയില്‍ ദ ക്യാമ്പ് ചിത്രകല കൂട്ടായ്മയുടെ ചാര്‍ക്കോള്‍ ചിത്രരചന ശില്പശാല"
english_title: "Charcoal Painting Workshop by The Camp Painting Fellowship in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37964/charcoal-painting-workshop-by-the-camp-painting-fellowship-in-perambra"
published_at: "2022-04-17T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625bc5fa1b816_DRAW1.jpg"
keywords: []
---

# പേരാമ്പ്രയില്‍ ദ ക്യാമ്പ് ചിത്രകല കൂട്ടായ്മയുടെ ചാര്‍ക്കോള്‍ ചിത്രരചന ശില്പശാല

> **Lead Summary:** **പേരാമ്പ്ര :** ദ ക്യാമ്പ് എന്ന ചിത്രകല കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18 ന് പേരാമ്പ്ര ക്യാമ്പ് ആര്‍ട്ട് ഗാലറിയില്‍ ചാര്‍ക്കോള്‍ ചിത്രരചന ശില്പശാല നടത്തുന്നു.

## Article Content

**പേരാമ്പ്ര :** ദ ക്യാമ്പ് എന്ന ചിത്രകല കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18 ന് പേരാമ്പ്ര ക്യാമ്പ് ആര്‍ട്ട് ഗാലറിയില്‍ ചാര്‍ക്കോള്‍ ചിത്രരചന ശില്പശാല നടത്തുന്നു.

സി.കെ. കുമാരന്‍, കെ.സി. രാജീവന്‍, ആര്‍.ബി. ശ്യാംകൃഷ്ണ എന്നിവരാണ് ശില്പശാല നയിക്കുക. കോഴിക്കോട് ജില്ലയിലെ അന്‍പതില്‍പ്പരം ആര്‍ട്ടിസ്റ്റുകള്‍ ഈ ശില്പശാലയില്‍ പങ്കെടുത്ത് ചിത്രങ്ങള്‍ വരയ്ക്കും.

ബഷീര്‍ ചിത്രകൂടമാണ് ശില്‍പ്പശാലയുടെ കോഡിനേറ്റര്‍.

സമാപന ചടങ്ങില്‍ കാന്‍വാസ് ആര്‍ട്ട് ഇനിഷ്യേറ്റീവ് കേരളയുടെ അവാര്‍ഡ് ജേതാക്കളായ സി.കെ. കുമാരന്‍, കെ.സി.രാജീവന്‍ എന്നിവരെ ആദരിക്കുന്നു.

മേഖലയില്‍ വ്യത്യസ്ത പുരസ്‌കാരങ്ങള്‍ നേടിയ റെജി കുമാര്‍, സചിത്രന്‍ പേരാമ്പ്ര, ഗാന്ധിയുടെ പൂര്‍ണകായ പ്രതിമ നിര്‍മ്മിച്ച ശില്പി രഞ്ജിത്ത് പട്ടാണി പാറ, എരി എന്ന നാടകത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ സജീവ് കീഴരിയൂര്‍ എന്നിവര്‍ക്കുള്ള ആദരവും സംഘടിപ്പിക്കും.

പരിസ്ഥിതി ഫോട്ടോഗ്രാഫർ ശശി ഗായത്രി, പ്രഭാഷകനും അധ്യാപകനുമായ മോഹനൻ ചേനോളി എന്നിവർ മുഖ്യാതിഥികളായി സമാപന ചടങ്ങിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37964/charcoal-painting-workshop-by-the-camp-painting-fellowship-in-perambra)