---
title: "ഷിബു ബി.കെ നന്ദനത്തിന്റെ ആദ്യ കഥാസമാഹാരം 'ഒരു ആന്റിബയോട്ടിക് ഹൃദയം' പ്രകാശനം ചെയ്തു"
english_title: "Shibu BK Nandanam First Story Collection Oru Antibiotic Hridayam Book Release Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379787/shibu-bk-nandanam-oru-antibiotic-hridayam-book-release-perambra"
published_at: "2026-08-23T23:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8b38036221a_uk.JPG"
keywords: ["Shibu BK Nandanam", "Oru Antibiotic Hridayam", "Book Release", "Perambra", "UK Kumaran"]
---

# ഷിബു ബി.കെ നന്ദനത്തിന്റെ ആദ്യ കഥാസമാഹാരം 'ഒരു ആന്റിബയോട്ടിക് ഹൃദയം' പ്രകാശനം ചെയ്തു

> **Lead Summary:** പേരാമ്പ്ര: എഴുത്തുകാരന്‍ ഷിബു ബി.കെ നന്ദനത്തിന്റെ ആദ്യ കഥാസമാഹാരമായ 'ഒരു ആന്റിബയോട്ടിക് ഹൃദയം' പ്രകാശനം ചെയ്തു. പതിനഞ്ചോളം കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. പേരാമ്പ്ര നൂക്ക ബോട്ടിക് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ യു.കെ. കുമാരന്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.

## Article Content

പേരാമ്പ്ര: എഴുത്തുകാരന്‍ ഷിബു ബി.കെ നന്ദനത്തിന്റെ ആദ്യ കഥാസമാഹാരമായ 'ഒരു ആന്റിബയോട്ടിക് ഹൃദയം' പ്രകാശനം ചെയ്തു. പതിനഞ്ചോളം കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. പേരാമ്പ്ര നൂക്ക ബോട്ടിക് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ യു.കെ. കുമാരന്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.

കവിയും ഗാനരചയിതാവുമായ രമേശ് കാവില്‍ പുസ്തകം ഏറ്റുവാങ്ങി. രവീന്ദ്രന്‍ കേളോത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് നിശാന്ത് കൊടമന പുസ്തക പരിചയം നടത്തി. നാടകകൃത്തും സാഹിത്യകാരനുമായ രാജന്‍ തിരുവോത്ത്, അലങ്കാര്‍ ഭാസ്‌കരന്‍, പി.ടി. രവി, വി.എം. ദാസന്‍, പ്രകാശന്‍ കന്നാട്ടി, കെ.കെ. റിനീഷ്, ടി.വി. മുരളി, ഷാലു ഫ്രാന്‍സിസ്, പി.കെ. ലിജു, ഷബീര്‍ പാറേമ്മല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

സമകാലിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും മനുഷ്യ മനസ്സിന്റെ സങ്കീര്‍ണതകളും ആവിഷ്‌കരിക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത് എന്ന് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. പുസ്തകത്തിന്റെ പേരിലെ വ്യത്യസ്തത തന്നെ വായനക്കാരില്‍ കൗതുകം ഉണര്‍ത്തുന്നതാണെന്നും അവര്‍ പറഞ്ഞു.

ഗ്രന്ഥകാരന്‍ ഷിബു ബി.കെ നന്ദനം മറുമൊഴി നല്‍കി. ദേവരാജ് കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് ശ്രുതി ഷിബു നന്ദിയും പറഞ്ഞു. നിരവധി സാഹിത്യപ്രേമികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379787/shibu-bk-nandanam-oru-antibiotic-hridayam-book-release-perambra)