---
title: "ബൂട്ട് വാങ്ങാന്‍ വെച്ച സമ്പാദ്യ കുടുക്ക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കി ഹംദാന്‍"
english_title: "Hamdan donated his savings to buy boots for charity"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37982/hamdan-donated-his-savings-to-buy-boots-for-charity"
published_at: "2022-04-17T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625bea84225df_BOOT1.jpg"
keywords: []
---

# ബൂട്ട് വാങ്ങാന്‍ വെച്ച സമ്പാദ്യ കുടുക്ക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കി ഹംദാന്‍

> **Lead Summary:** **നടുവണ്ണൂര്‍**: ഒഴിവ് സമയങ്ങളില്‍ കൂട്ടുകാരോടൊത്ത് കളിക്കാന്‍ ബൂട്ട് വാങ്ങുന്നതിന് വേണ്ടി സ്വരൂപിച്ച സമ്പാദ്യ കുടുക്ക സി എച്ച് സെന്ററിന് നല്‍കി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മാതൃകയായി.

## Article Content

**നടുവണ്ണൂര്‍**: ഒഴിവ് സമയങ്ങളില്‍ കൂട്ടുകാരോടൊത്ത് കളിക്കാന്‍ ബൂട്ട് വാങ്ങുന്നതിന് വേണ്ടി സ്വരൂപിച്ച സമ്പാദ്യ കുടുക്ക സി എച്ച് സെന്ററിന് നല്‍കി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മാതൃകയായി.

നടുവണ്ണൂര്‍ മന്ദങ്കാവ് എ സി മുക്കിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി കെ.വി. ഹംദാനാണ് തന്റെ സമ്പാദ്യ തുക സി എച്ച് സെന്റര്‍ ധനസമാഹരണത്തിലേക്ക് നല്‍കി മാതൃകയായത്.

വീട്ടില്‍ നിന്ന് രക്ഷിതാക്കള്‍ കൊടുക്കുന്ന പോക്കറ്റ്മണിയും, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ നല്‍കുന്ന സംഖ്യയില്‍ നിന്ന് ബാക്കി വരുന്ന നാണയ തുട്ടുകളും തന്റെ സമ്പാദ്യ കുടുക്കയില്‍ നിക്ഷേപിക്കാറുള്ള ഈ കൊച്ചുമിടുക്കന്‍ കൊറോണ കാലഘട്ടത്തില്‍ നിക്ഷേപിച്ചു തുടങ്ങിയ സമ്പാദ്യ കുടുക്കയിലെ 1513 രൂപയാണ് കൈമാറിയത്.

ജിദ്ദ കെ എം സി സി മുന്‍ജില്ലാ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മിറ്റി ജിദ്ദ എയര്‍പോര്‍ട്ട് വിങ് ചെയര്‍മാനുമായ കെ.വി. അന്‍വര്‍ സാദത്തിന്റെയും സുബിയുടെയും മകനാണ് ഹംദാന്‍.

തുക ഹംദാനില്‍ നിന്ന് സി എച്ച് സെന്റര്‍ കോഡിനേറ്റര്‍ പി.എന്‍ അഫ്‌സല്‍ ഏറ്റുവാങ്ങി. പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി കെ.ടി.കെ. റഷീദ്, സി.എം. ഷാഫി, പി. ഇസ്മയില്‍, കെ.വി.ഹത്താന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37982/hamdan-donated-his-savings-to-buy-boots-for-charity)