---
title: "കിടപ്പു രോഗികള്‍ക്ക് ഓണക്കോടി നല്‍കി; ചങ്ങരോത്ത് പഞ്ചായത്തില്‍ സാന്ത്വനമായി ഓണാഘോഷം"
english_title: "Changaroth Grama Panchayat Distributes Onakkodi to Bedridden Patients"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379943/changaroth-panchayat-onakkodi-distribution-bedridden-patients"
published_at: "2026-08-25T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d3b565dcdc_changaroth-panchayat-onakkodi-distribution-bedridden-patients.jpg"
keywords: ["Changaroth Panchayat", "Onakkodi", "Palliative Care", "Kadiyangad", "Bedridden Patients"]
---

# കിടപ്പു രോഗികള്‍ക്ക് ഓണക്കോടി നല്‍കി; ചങ്ങരോത്ത് പഞ്ചായത്തില്‍ സാന്ത്വനമായി ഓണാഘോഷം

> **Lead Summary:** കടിയങ്ങാട്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് കെയറിന് കീഴിലുള്ള കിടപ്പു രോഗികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. നൂറ്റി അമ്പതോളം കിടപ്പു രോഗികള്‍ക്കാണ് ഓണക്കോടി നല്‍കി സ്‌നേഹം പങ്കുവെച്ചത്.

## Article Content

കടിയങ്ങാട്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് കെയറിന് കീഴിലുള്ള കിടപ്പു രോഗികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. നൂറ്റി അമ്പതോളം കിടപ്പു രോഗികള്‍ക്കാണ് ഓണക്കോടി നല്‍കി സ്‌നേഹം പങ്കുവെച്ചത്.

ചടങ്ങ് ഫാത്തിമ തഹിലിയ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ബി. താര, ആനേരി നസീര്‍, അസീസ് നരിക്കലക്കണ്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ താഹിറ സല്‍മാന്‍, ഉബൈദ് വാഴയില്‍, കെ.കെ. രാജീവന്‍, സി.കെ. പുഷ്പ, പി. ശാലിനി, സന്തോഷ് കോശി, ശരീഫ് കയനോത്ത്, എന്‍.പി. സീനത്ത്, കെ.കെ. സാറ, സി.എച്ച്. സക്കീന കാസിം, എം. ബാലന്‍, കെ.എം. ശാലിനി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. രാജേഷ്, ജെഎച്ച്‌ഐമാരായ മഹേഷ് കുടമ്പത്ത്, സ്വപ്ന, പി. ജംഷീദ, പി. ജൂലി, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഓണക്കാലത്ത് ആരും ഒറ്റപ്പെടരുത് എന്ന സന്ദേശവുമായാണ് പഞ്ചായത്തിന്റെ ഈ കരുണാര്‍ദ്രമായ പ്രവര്‍ത്തനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379943/changaroth-panchayat-onakkodi-distribution-bedridden-patients)