---
title: "വിഷു ഈദ് ഫെസ്റ്റ് സംഘടിപ്പിച്ച് ബാലസംഘം ചെറുവണ്ണൂര്‍ ടൗണ്‍ യൂണിറ്റ് "
english_title: "Vishu Eid Fest organized by Balasangham Cheruvannur Town Unit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37997/vishu-eid-fest-organized-by-balasangham-cheruvannur-town-unit"
published_at: "2022-04-17T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625c09cc65985_dddd.jpg"
keywords: []
---

# വിഷു ഈദ് ഫെസ്റ്റ് സംഘടിപ്പിച്ച് ബാലസംഘം ചെറുവണ്ണൂര്‍ ടൗണ്‍ യൂണിറ്റ് 

> **Lead Summary:** **പേരാമ്പ്ര: **ബാലസംഘം ചെറുവണ്ണൂര്‍ ടൗണ്‍ യൂണിറ്റ് വിഷു ഈദ് ഫെസ്റ്റ് പ്രശസ്ത സാഹിത്യകാരന്‍ ഗോപി നാരായണന്‍ ഉദ്ഘാടനം ചെയ്തു. വി.പി വിശാന്ത് അദ്ധ്യക്ഷനായി.

## Article Content

**പേരാമ്പ്ര: **ബാലസംഘം ചെറുവണ്ണൂര്‍ ടൗണ്‍ യൂണിറ്റ് വിഷു ഈദ് ഫെസ്റ്റ് പ്രശസ്ത സാഹിത്യകാരന്‍ ഗോപി നാരായണന്‍ ഉദ്ഘാടനം ചെയ്തു. വി.പി വിശാന്ത് അദ്ധ്യക്ഷനായി.

സത്യന്‍ പുതിയേടുത്തിന്റെ 'അണയാത്ത ദീപങ്ങള്‍' ചെറുകഥാസമാഹാരണം ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അമര്‍ ഷാഹി ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.

കെ.പി ബിജു(സിപിഐഎം ഏരിയ കമ്മിറ്റി അംഗം), ടി.മനോജ് (സിപിഐ എം ചെറുവണ്ണൂര്‍ ലോക്കല്‍ സെക്രട്ടറി), കെ.കെ ജിനില്‍ (ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി), അഭിരാജ് (ഡിവൈഎഫ്‌ഐ ചെറുവണ്ണൂര്‍ മേഖലാ സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.

കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് (കെജിസിഇ) ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഫസ്റ്റ് റാങ്ക് നേടിയ പേരാമ്പ്ര കെഎസ്ഇബി യിലെ ലൈന്‍മാന്‍ പി.എം. സുരേഷ്, കവളപ്പാറ ദുരന്തഭൂമിയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ മെഡലിന് അര്‍ഹനായ നിധീഷ് ചെറുവമ്പത്ത് എന്നിവരെ അനുമോദിച്ചു.

ടി.പി ആശിഷ് സ്വാഗതവും, പി.കെ പ്രവീണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നൃത്ത സന്ധ്യ, മ്യൂസിക് മൂവ്‌മെന്റ് എന്നിവയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37997/vishu-eid-fest-organized-by-balasangham-cheruvannur-town-unit)