---
title: "പേരാമ്പ്രയില്‍ പുഷ്പക ബ്രാഹ്‌മണ സേവാ സംഘം ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "Perambra Pushpaka Brahmana Seva Sangham Onam Celebration Kizhinhanium Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379981/perambra-pushpaka-brahmana-seva-sangham-onam-celebration"
published_at: "2026-08-25T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d7ee76a4b0_perambra-pushpaka-brahmana-seva-sangham-onam-celebration.JPG"
keywords: ["Perambra", "Pushpaka Brahmana Seva Sangham", "Onam Celebration", "Kizhinhanium Temple"]
---

# പേരാമ്പ്രയില്‍ പുഷ്പക ബ്രാഹ്‌മണ സേവാ സംഘം ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: ശ്രീ പുഷ്പക ബ്രാഹ്‌മണ സേവാ സംഘം പേരാമ്പ്ര പ്രാദേശിക സഭയുടെ ഓണാഘോഷം കിഴിഞ്ഞാണ്യം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷപൂര്‍വ്വം നടന്നു. കവിയും ഗാനരചയിതാവുമായ രാമകൃഷ്ണന്‍ സരയു പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര: ശ്രീ പുഷ്പക ബ്രാഹ്‌മണ സേവാ സംഘം പേരാമ്പ്ര പ്രാദേശിക സഭയുടെ ഓണാഘോഷം കിഴിഞ്ഞാണ്യം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷപൂര്‍വ്വം നടന്നു. കവിയും ഗാനരചയിതാവുമായ രാമകൃഷ്ണന്‍ സരയു പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് എം.പി ഉദയഭാനു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സി.എം. ദിനേശ് കുമാര്‍, പി ഗിരിജ, പി.വി സുമ, അദ്വൈത്, ശിവാനി, പി ഹര്‍ഷകുമാര്‍, സജിത എം. സരയു, കൃഷ്ണകുമാരി, ശ്രീകുമാരി, ഉഷാദീപം, ബാലകൃഷ്ണന്‍ നമ്പീശന്‍, എം.എം. രമണി, എം.ടി തുടങ്ങിയവര്‍ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി രാമായണ പാരായണ മത്സരം, പ്രശ്‌നോത്തരി മത്സരം എന്നിവ സംഘടിപ്പിച്ചു.

മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും തിരുവാതിരക്കളിയും അരങ്ങേറി. പുഷ്പക സമുദായത്തിലെ നിരവധി കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന ഓണാഘോഷം ഏറെ ശ്രദ്ധേയമായി. സംഘടനയുടെ കീഴില്‍ ഇത്തരം സാംസ്‌കാരിക ഒത്തുചേരലുകള്‍ വരും ദിവസങ്ങളിലും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379981/perambra-pushpaka-brahmana-seva-sangham-onam-celebration)