---
title: "നേതൃ സംഗമം സഘടിപ്പിച്ച് മേപ്പയ്യൂര്‍ മുസ്‌ലിം ലീഗ് "
english_title: "Maypayyoor Muslim League organizes leadership meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37999/maypayyoor-muslim-league-organizes-leadership-meeting"
published_at: "2022-04-17T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625c15b856050_MEPPAYYUR LEEG.jpg"
keywords: []
---

# നേതൃ സംഗമം സഘടിപ്പിച്ച് മേപ്പയ്യൂര്‍ മുസ്‌ലിം ലീഗ് 

> **Lead Summary:** **മേപ്പയ്യൂര്‍**: മുസ്‌ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ ഫണ്ട് ഉദ്ഘാടനവും നടത്തി.

## Article Content

**മേപ്പയ്യൂര്‍**: മുസ്‌ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ ഫണ്ട് ഉദ്ഘാടനവും നടത്തി.

കെ.പി. ഇബ്രാഹിമില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി മണ്ഡലം പ്രസിഡന്റ് ആര്‍.കെ. മുനീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.കെ. അബ്ദുറഹിമാന്‍ അധ്യക്ഷനായി.

മണ്ഡലം ജന.സെക്രട്ടറി ടി.കെ.എ. ലത്തീഫ്, വൈസ് പ്രസിഡന്റ് മുനീര്‍ കുളങ്ങര, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ.എം. കുഞ്ഞമ്മദ് മദനി, കെ.എം.എ. അസീസ്, സെക്രട്ടറി ഇസ്മായില്‍ കീഴ്‌പ്പോട്ട്, എം.എസ്.എഫ് പഞ്ചായത്ത് ജനറല്‍സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍, കെ.കെ മൊയ്തീന്‍, പി.പി.സി മൊയ്തി, മുജീബ് കോമത്ത്, പി.കെ അബ്ദുള്ള, ടി.കെ അബ്ദുറഹിമാന്‍, കെ.കെ അബ്ദുല്‍ജലീല്‍, പി.ടി അബ്ദുളള, ഫൈസല്‍ ചാവട്ട്, ടി.എന്‍ അമ്മദ്, പി അസൈനാര്‍, വടക്കുമ്പാട്ട് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എം അഷറഫ് സ്വാഗതവും കെ.പി കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37999/maypayyoor-muslim-league-organizes-leadership-meeting)