---
title: "പൂക്കില വീഡിയോ ആല്‍ബം 10K യൂട്യൂബ് ഫാമിലിയിലേക്ക്; ഓണപ്പാട്ടിന് മികച്ച പ്രതികരണം"
english_title: "Pookkila Onam Video Album Hits 10K YouTube Views Raghunath Puttad Dileep Haritham"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379998/pookkila-onam-video-album-10k-youtube-views-raghunath-puttad"
published_at: "2026-08-26T00:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8de517a72cc_poo.JPG"
keywords: ["Pookkila Album", "Onam Song 2025", "Raghunath Puttad", "Dileep Haritham", "Malayalam Onam Album"]
---

# പൂക്കില വീഡിയോ ആല്‍ബം 10K യൂട്യൂബ് ഫാമിലിയിലേക്ക്; ഓണപ്പാട്ടിന് മികച്ച പ്രതികരണം

> **Lead Summary:** പേരാമ്പ്ര: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രഘുനാഥ് പുറ്റാട് രചന നിര്‍വഹിച്ച് ദിലീപ് ഹരിതം സംവിധാനം ചെയ്ത 'പൂക്കില' എന്ന ഓണപ്പാട്ട് വീഡിയോ ആല്‍ബം 10K

## Article Content

പേരാമ്പ്ര: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രഘുനാഥ് പുറ്റാട് രചന നിര്‍വഹിച്ച് ദിലീപ് ഹരിതം സംവിധാനം ചെയ്ത 'പൂക്കില' എന്ന ഓണപ്പാട്ട് വീഡിയോ ആല്‍ബം 10K

യൂട്യൂബ് ഫാമിലിയിലേക്ക് കടന്നു. കൗമാര സ്വപ്നങ്ങള്‍ക്ക് നിറം പകരുന്ന ഓണത്തിന്റെ വര്‍ണ്ണാഭമായ ആവിഷ്‌കാരമാണ് പൂക്കിലയിലൂടെ രഘുനാഥ് നടത്തിയിരിക്കുന്നത്. ഓണത്തിന്റെ ഗൃഹാതുരത്വം തുളുമ്പുന്ന മനോഹരമായ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അര്‍ജുനാണ്, ആലപിച്ചിരിക്കുന്നത് ശ്രുതിയും.

പത്മസിനിയുടെ ബാനറില്‍ ദിലീപ് ഹരിതം അണിയിച്ചൊരുക്കിയ ഈ ഓണം ആല്‍ബത്തില്‍ വൈഗ ദിലീപാണ് പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുള്ളത്. റിലീസ് ചെയ്ത് ഒറ്റ ദിവസം കൊണ്ട് തന്നെ പതിനായിരത്തിലേറെ സംഗീതപ്രേമികള്‍ ആല്‍ബം കണ്ടുകഴിഞ്ഞു എന്നത് വലിയ നേട്ടമാണ്.

ആല്‍ബത്തിന്റെ ഡിഒപി നിഘേഷ് രാഘ്, എഡിറ്റിംഗ് നിഖില്‍ രാഘ് എന്നിവരാണ് നിര്‍വഹിച്ചിട്ടുള്ളത്. ഓണക്കാലത്തെ ഗൃഹാതുരത്വവും പ്രണയവും കൗമാര കൗതുകങ്ങളും ഒത്തുചേരുന്ന ആല്‍ബം ഇതിനകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379998/pookkila-onam-video-album-10k-youtube-views-raghunath-puttad)