---
title: "സി.എച്ച് സെന്റര്‍ ഫണ്ട് ഉദ്ഘാടനവും ടൗണ്‍ കളക്ഷനും പേരാമ്പ്രയില്‍ "
english_title: "Inauguration of CH Center Fund and Town Collection at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38001/inauguration-of-ch-center-fund-and-town-collection-at-perambra"
published_at: "2022-04-17T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625c17f486813_dddd.jpg"
keywords: []
---

# സി.എച്ച് സെന്റര്‍ ഫണ്ട് ഉദ്ഘാടനവും ടൗണ്‍ കളക്ഷനും പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണവും, മരുന്നും, താമസസൗകര്യവും സൗജന്യമായി ഒരുക്കുന്ന സി.എച്ച്‌സെന്റര്‍ റംസാന്‍ ഫണ്ട് ശേഖരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഫൈന്‍ ഗോള്‍ഡ് എം.ഡി ടി.കെ നൗഫലില്‍ നിന്നും തുക സ്വീകരിച്ച് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണവും, മരുന്നും, താമസസൗകര്യവും സൗജന്യമായി ഒരുക്കുന്ന സി.എച്ച്‌സെന്റര്‍ റംസാന്‍ ഫണ്ട് ശേഖരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഫൈന്‍ ഗോള്‍ഡ് എം.ഡി ടി.കെ നൗഫലില്‍ നിന്നും തുക സ്വീകരിച്ച് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് നിര്‍വഹിച്ചു.

പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷനായി. കെ.പി റസാഖ്, സി.പി ഹമീദ്, വി.കെ.നാസര്‍, വി.കെ.കോയക്കുട്ടി എന്നിവര്‍ സംസാരിച്ചു.

ടൗണ്‍ കലക്ഷന് കൊറോത്ത് റഷീദ്, പി.വി നജീര്‍, കെ.സി മുഹമ്മദ്, ആര്‍.കെ മുഹമ്മദ്, എം.പി സിറാജ,് നിയാസ് കക്കാട്, സി.കെ ആസിഫ്, പി.കെ റഹീം, സി.മൊയ്തു, കൊല്ലിയില്‍ ഇബ്രാഹിം, പി.വി അഷ്റഫ്, എം.കെ കുട്ട്യാലി, സൈദ് അയനിക്കല്‍, റഷീദ് മലപ്പാടി, ടി.കെ ശംസുദ്ധീന്‍, ടി.കെ ജാബിര്‍, സി.പി സഫീര്‍, കക്കിണ്ടി മൊയ്തീന്‍, കുഞ്ഞബ്ദുള്ള കക്കിനകണ്ടി, പി.ടി ഷൈറസ്, എം.സി അഫ്‌സല്‍, ടി.എന്‍ ബാസിത്, സഫീര്‍ സേട്ട്, സി.പി ഷൈജല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38001/inauguration-of-ch-center-fund-and-town-collection-at-perambra)