---
title: " ഓണാഘോഷവും ലഹരി വിരുദ്ധ പരിപാടിയും സംഘടിപ്പിച്ചു"
english_title: "Onam Celebration and Anti-Drug Campaign Organized at Changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380064/onam-celebration-anti-drug-program-changaroth-kulakkandam"
published_at: "2026-08-26T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ee76561e63_WhatsApp_Image_2026-07-25_at_4.12.51_PM.jpeg"
keywords: ["Changaroth", "Janakeeya Library", "Valavil Brothers", "Onam Celebration"]
---

#  ഓണാഘോഷവും ലഹരി വിരുദ്ധ പരിപാടിയും സംഘടിപ്പിച്ചു

> **Lead Summary:** **ചങ്ങരോത്ത്: **ജനകീയ ലൈബ്രറി കുളക്കണ്ടവും വളവില്‍ ബ്രദേഴ്‌സ് ചങ്ങരോത്തും സംയുക്തമായി വിപുലമായ ഓണാഘോഷവും ലഹരി വിരുദ്ധ പരിപാടിയും സംഘടിപ്പിച്ചു. 

## Article Content

**ചങ്ങരോത്ത്: **ജനകീയ ലൈബ്രറി കുളക്കണ്ടവും വളവില്‍ ബ്രദേഴ്‌സ് ചങ്ങരോത്തും സംയുക്തമായി വിപുലമായ ഓണാഘോഷവും ലഹരി വിരുദ്ധ പരിപാടിയും സംഘടിപ്പിച്ചു. 

ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. ഹനീഫ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എം. രാഹുല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ശാലിനി മുഖ്യാതിഥിയായി  

ഓണാഘോഷത്തിന്റെ ഭാഗമായി കെ.കെ. സുനീഷ് കുമാര്‍ വരച്ച മുപ്പതോളം ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.

കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ചിത്രപ്രദര്‍ശനം. തുടര്‍ന്ന് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ വെച്ച് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

ഓണാഘോഷത്തോടൊപ്പം ലഹരി വിരുദ്ധ സന്ദേശവും ഉയര്‍ത്തിപ്പിടിച്ചു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുമായി സഹകരിച്ച് 'ലഹരിക്കെതിരെ കായിക ലഹരി' എന്ന ബാനറില്‍ ക്ലബ്ബുകള്‍ തമ്മിലുള്ള വടംവലി മത്സരം സംഘടിപ്പിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി.ജയരാജ് പരിപാടിക്ക് നേതൃത്വം നല്‍കി. വി.എം ദീപുലാല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

കെ.എം. സൗരവ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.എം ദീപുലാല്‍ നന്ദിയും പറഞ്ഞു. നാട്ടുകാരുടെയും ക്ലബ് അംഗങ്ങളുടെയും സജീവ സാന്നിധ്യം പരിപാടിയെ വിജയകരമാക്കി. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380064/onam-celebration-anti-drug-program-changaroth-kulakkandam)