---
title: "മേപ്പയൂര്‍ ചാവട്ട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിന സന്ദേശ റാലി നടത്തി"
english_title: "Nabidinam Message Rally Conducted by Chavatt Mahal Committee Meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380068/nabidinam-rally-chavatt-mahal-meppayur"
published_at: "2026-08-26T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ef03869f24_puls.JPG"
keywords: ["Meppayur", "Chavatt Mahal", "Nabidinam", "Milad Rally"]
---

# മേപ്പയൂര്‍ ചാവട്ട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിന സന്ദേശ റാലി നടത്തി

> **Lead Summary:** **മേപ്പയൂര്‍: ** പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചാവട്ട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ നബിദിന സന്ദേശ റാലി നടത്തി.

## Article Content

**മേപ്പയൂര്‍: ** പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചാവട്ട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ നബിദിന സന്ദേശ റാലി നടത്തി.

മൂന്ന് ദിവസമായി നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി സുബഹി നമസ്‌കാരത്തിന് ശേഷം വിപുലമായ മൗലിദ് പാരായണ സദസ്സ് നടന്നു. തുടര്‍ന്ന് രാവിലെ പള്ളിയങ്കണത്തില്‍ സമസ്ത പതാക ഉയര്‍ത്തുകയും ഖബര്‍ സിയാറത്ത് സംഘടിപ്പിക്കുകയും ചെയ്തു. 

ഇതിന് ശേഷം ദഫ്, സ്‌കൗട്ട് വളണ്ടിയര്‍മാരുടെ അകമ്പടിയോടെ വര്‍ണശബളമായ നബിദിന സന്ദേശ യാത്ര നടത്തി. പ്രവാചക സ്‌നേഹവും സന്ദേശവും വിളിച്ചോതുന്ന പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി നിരവധി വിശ്വാസികള്‍ റാലിയില്‍ അണിനിരന്നു. 

സന്ദേശ യാത്രയ്ക്ക് മഹല്ല് ഖത്തീബ് വി.കെ. ഇസ്മായില്‍ മന്നാനി, പ്രസിഡന്റ് പി. കുഞ്ഞമ്മത്, സെക്രട്ടറി എം.കെ. അബ്ദുറഹിമാന്‍ ചാവട്ട്, ട്രഷറര്‍ പി. അബ്ദുള്ള, സ്വാഗതസംഘം ചെയര്‍മാന്‍ യു.കെ. അബ്ദുള്ള, കണ്‍വീനര്‍ പി.എം. സിറാജ്, സി.കെ. മൊയ്തി ഹാജി, കെ.സി. ഇബ്രാഹിം, സി.ഇ. അഷ്‌റഫ്, എം. അബ്ദുറഹിമാന്‍, നജീബ് മന്നാനി, പി.കെ. കുഞ്ഞമ്മത് മുസ്ല്യാര്‍, ഷാഹുല്‍ ഹമീദ് മൗലവി, മുഹമ്മദലി മൗലവി, ടി.കെ. മുഹമ്മദ്, സി.കെ. മുഹമ്മദ്, എ.എം. നവാസ് എന്നിവര്‍ നേതൃത്വം നല്‍കി.   

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380068/nabidinam-rally-chavatt-mahal-meppayur)