---
title: "കോണ്‍ഗ്രസ് നേതാവായിരുന്ന പി.എം. ചാത്തുക്കുട്ടിയുടെ ആറാം ചരമവാര്‍ഷികം ആചരിച്ചു"
english_title: "Congress Leader PM Chathukutty Sixth Death Anniversary Observed at Kavunthara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380116/congress-leader-pm-chathukutty-sixth-death-anniversary-kavunthara"
published_at: "2026-08-27T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fefdbb56a7_WhatsApp_Image_2026-07-25_at_4.12.51_PM.jpeg"
keywords: ["PM Chathukutty", "Kavunthara", "Congress", "Death Anniversary"]
---

# കോണ്‍ഗ്രസ് നേതാവായിരുന്ന പി.എം. ചാത്തുക്കുട്ടിയുടെ ആറാം ചരമവാര്‍ഷികം ആചരിച്ചു

> **Lead Summary:** **കാവുന്തറ: **കാവുന്തറയിലെ കോണ്‍ഗ്രസ് നേതാവായിരുന്ന പി.എം. ചാത്തുക്കുട്ടിയുടെ ആറാം ചരമവാര്‍ഷികം മേഖലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.

## Article Content

**കാവുന്തറ: **കാവുന്തറയിലെ കോണ്‍ഗ്രസ് നേതാവായിരുന്ന പി.എം. ചാത്തുക്കുട്ടിയുടെ ആറാം ചരമവാര്‍ഷികം മേഖലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.

ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഇ. മജീദ് അധ്യക്ഷത വഹിച്ചു. സംസ്‌കാര സാഹിതി ജില്ലാ പ്രസിഡന്റ് കാവില്‍ പി. മാധവന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് പി.എം. ചാത്തുക്കുട്ടി നല്‍കിയ സംഭാവനകളും, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും അദ്ദേഹം അനുസ്മരിച്ചു.

പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി അഹോരാത്രം പ്രവര്‍ത്തിച്ച സാധാരണ പ്രവര്‍ത്തകരുടെ പ്രതീകമായിരുന്നു ചാത്തുക്കുട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.പി ഷാജി, ഗ്രാമ പഞ്ചായത്ത് അംഗം എന്‍.പി ഹമീദ്, കെ.പി. സത്യന്‍, സി.കെ. രാജന്‍, എസ്. മുരളി, പി. അയമു തുടങ്ങിയവര്‍ സംസാരിച്ചു.

കെ.പി ശശീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പി.എം. വിശ്വനാഥന്‍ നന്ദിയും പറഞ്ഞു. മേഖലയിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380116/congress-leader-pm-chathukutty-sixth-death-anniversary-kavunthara)