---
title: "കായണ്ണയില്‍ സൗജന്യ കാന്‍സര്‍-വൃക്ക രോഗനിര്‍ണയ ക്യാമ്പും മെഡിക്കല്‍ എക്‌സ്‌പോയും സംഘടിപ്പിച്ചു"
english_title: "Free Cancer and Kidney Screening Camp and Medical Expo Held at Kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380134/free-cancer-kidney-camp-medical-expo-kayanna"
published_at: "2026-08-27T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a905b09d1c05_lalallal.JPG"
keywords: ["Kayanna", "Cancer Camp", "Kidney Screening", "Medical Expo"]
---

# കായണ്ണയില്‍ സൗജന്യ കാന്‍സര്‍-വൃക്ക രോഗനിര്‍ണയ ക്യാമ്പും മെഡിക്കല്‍ എക്‌സ്‌പോയും സംഘടിപ്പിച്ചു

> **Lead Summary:** **കായണ്ണ: **ഗ്ലോബല്‍ യൂണിറ്റി ഓഫ് കായണ്ണ റീജ്യനും മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കണ്ണൂരും സംയുക്തമായി സൗജന്യ കാന്‍സര്‍-വൃക്ക രോഗ നിര്‍ണയ ക്യാമ്പ്, മെഡിക്കല്‍ സെമിനാര്‍, മെഡിക്കല്‍ പത്തോളജി & കിഡ്‌നി കെയര്‍ എക്‌സ്‌പോ തുടങ്ങിയവ സംഘടിപ്പിച്ചു. 

## Article Content

**കായണ്ണ: **ഗ്ലോബല്‍ യൂണിറ്റി ഓഫ് കായണ്ണ റീജ്യനും മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കണ്ണൂരും സംയുക്തമായി സൗജന്യ കാന്‍സര്‍-വൃക്ക രോഗ നിര്‍ണയ ക്യാമ്പ്, മെഡിക്കല്‍ സെമിനാര്‍, മെഡിക്കല്‍ പത്തോളജി & കിഡ്‌നി കെയര്‍ എക്‌സ്‌പോ തുടങ്ങിയവ സംഘടിപ്പിച്ചു. 

വാളൂര്‍ ജി.യു.പി. സ്‌കൂളില്‍ വെച്ച് നടത്തിയ ക്യാമ്പ് ഡോക്ടര്‍ പീയൂഷ് എം. നമ്പൂതിരിപ്പാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കാന്‍സര്‍ പ്രതിരോധത്തെക്കുറിച്ചും ജാഗ്രതയെക്കുറിച്ചും ഡോക്ടര്‍ സി.കെ. അഫ്‌സല്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

രോഗം വരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകളും നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം 3,200-ഓളം ആളുകളാണ് പരിപാടി കാണാനും പങ്കെടുക്കാനുമായി എത്തിയത്.

ഇതില്‍ 800-ലധികം പേര്‍ ക്യാമ്പിലെ വിവിധ മെഡിക്കല്‍ പരിശോധനകളും മറ്റ് സേവനങ്ങളും നേരിട്ട് ഉപയോഗപ്പെടുത്തി. സൗജന്യമായി നടത്തിയ പരിശോധനകള്‍ നാട്ടുകാര്‍ക്ക് ഏറെ പ്രയോജനകരമായി. 

മെഡിക്കല്‍ പത്തോളജി എക്‌സിബിഷനില്‍ ഒരുക്കിയ കാന്‍സര്‍ ബാധിച്ച അവയവങ്ങളുടെ പ്രദര്‍ശനം ജനങ്ങളില്‍ വലിയ തോതിലുള്ള ആരോഗ്യ ബോധവല്‍ക്കരണത്തിനും ശ്രദ്ധയ്ക്കും കാരണമായി.

കൂടാതെ കിഡ്‌നി കെയര്‍ എക്‌സ്‌പോയും ആരോഗ്യ രംഗത്തെ പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞു. ച

ടങ്ങില്‍ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. സംഘാടകര്‍ക്ക് നാട്ടുകാര്‍ നന്ദി രേഖപ്പെടുത്തി. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380134/free-cancer-kidney-camp-medical-expo-kayanna)