---
title: " അവടുക്കയില്‍ രിഹാബുല്‍ മദീന മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു"
english_title: "Rihabul Madina Milad Fest 2K26 Organized at Avadukka Hayathul Islam Mahal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380190/rihabul-madina-milad-fest-2k26-avadukka"
published_at: "2026-08-28T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91272ea3f73_LAILA_1.JPG"
keywords: ["Rihabul Madina", "Milad Fest 2K26", "Avadukka", "Hayathul Islam Mahal"]
---

#  അവടുക്കയില്‍ രിഹാബുല്‍ മദീന മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു

> **Lead Summary:** **അവടുക്ക: **ഹയാത്തുല്‍ ഇസ്ലാം മഹല്ലിന്റെ ആഭിമുഖ്യത്തില്‍ അവടുക്കയില്‍ രിഹാബുല്‍ മദീന മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. നബിസ്‌നേഹവും വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

## Article Content

**അവടുക്ക: **ഹയാത്തുല്‍ ഇസ്ലാം മഹല്ലിന്റെ ആഭിമുഖ്യത്തില്‍ അവടുക്കയില്‍ രിഹാബുല്‍ മദീന മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. നബിസ്‌നേഹവും വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

വിവിധ പരിപാടികളോടെ നടത്തിയ മീലാദ് ഫെസ്റ്റ് മഹല്ല് പ്രസിഡന്റ് കെ.കെ. നാസര്‍ ഉദ്ഘാടനം ചെയ്തു.പരിപാടിക്ക് നിഷാന്‍ സലിം ഖിറാഅത്ത് നിര്‍വഹിച്ചു. മഹല്ല് ഖത്തീബും സദര്‍ മുഅല്ലിമുമായ ബഷീര്‍ ബാഖവി അധ്യക്ഷത വഹിച്ചു.

കേരളത്തിലെ പ്രമുഖ പ്രഭാഷകനായ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യാതിഥിയായി. മദ്രസ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപയുടെ ക്യാഷ് പ്രൈസ് അദ്ദേഹം വിതരണം ചെയ്തു. തുടര്‍ന്ന് അദ്ദേഹം മീലാദ് സന്ദേശം നല്‍കി. 

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അസീസ് കുന്നത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗവും, പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ ശരീഫ് കയനോത്ത്, മഹല്ല് ജനറല്‍ സെക്രട്ടറി സുലൈമാന്‍, വൈസ് പ്രസിഡന്റ് വി.പി. അബ്ദുറഹ്‌മാന്‍, ഹിമ ജിസിസി കണ്‍വീനര്‍ വി.സി അഷ്‌റഫ്, എ.കെ. അബ്ദുല്‍ അസീസ്, സ്വാഗതസംഘം ട്രഷറര്‍ നൗഫല്‍ വണ്ണാറത്ത്, മദ്രസ സെക്രട്ടറി കെ.കെ. അബ്ദുറഹ്‌മാന്‍, മഹല്ല് വൈസ് പ്രസിഡന്റ് ടി.എം അബ്ദുല്‍ അസീസ്, മുഹമ്മദ് സ്വാലിഹ് അശ്അരി തുടങ്ങിയവര്‍ സംസാരിച്ചു.

കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ മദ്രസയില്‍ ഏറ്റവും കൂടുതല്‍ ഹാജര്‍ നേടിയവര്‍ക്കും വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി. മികച്ച വിജയം നേടാന്‍ കുട്ടികളെ പ്രാപ്തരാക്കിയ മാതാപിതാക്കളെയും അധ്യാപകരെയും മൊമെന്റോ നല്‍കി ആദരിച്ചു.

തുടര്‍ന്ന് നബിസ്‌നേഹം നിറഞ്ഞ ബുര്‍ദയും താളമേളങ്ങളോടെയുള്ള ദഫ് മുട്ടും, മദ്രസ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ചാമ്പ്യന്മാരായ ടീമിന് ടി.എം. അബ്ദുല്‍ അസീസും, രണ്ടാം സ്ഥാനക്കാര്‍ക്ക് കൂടത്താംകണ്ടി നജീബും ട്രോഫികള്‍ സമ്മാനിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380190/rihabul-madina-milad-fest-2k26-avadukka)