---
title: "പേരാമ്പ്രയില്‍ മീലാദ് ഫെസ്റ്റിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു"
english_title: "Milad Fest Anti-Drug Awareness Campaign Organized in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380209/milad-fest-anti-drug-campaign-perambra"
published_at: "2026-08-28T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a913d7438c35_LAILA_1.JPG"
keywords: ["Perambra", "Milad Fest", "Anti Drug Campaign", "Arafat Mahal Kizhinjanniyam"]
---

# പേരാമ്പ്രയില്‍ മീലാദ് ഫെസ്റ്റിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **കിഴിഞ്ഞാണ്യം അറഫ മഹല്ല് കമ്മിറ്റിയുടെയും ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയുടെയും സംയുക്താഭിമുഖ്യത്തില്‍ മീലാദ് ഫെസ്റ്റിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കിഴിഞ്ഞാണ്യം അറഫ മഹല്ല് കമ്മിറ്റിയുടെയും ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയുടെയും സംയുക്താഭിമുഖ്യത്തില്‍ മീലാദ് ഫെസ്റ്റിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

മഹിത ജീവിതം മാതൃക സന്ദേശം എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാമ്പയിന്‍ ഉദ്ഘാടനം മഹല്ല് മുഖ്യ രക്ഷാധികാരി ബാദുഷ സലാം നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് ബാദുഷ ബഷീര്‍ അധ്യക്ഷത വഹിച്ചു.

മഹല്ല് ഖത്തീബ് ഹാമിദ് റിള ഷാമില്‍ ഇര്‍ഫാനി മീലാദ് മുഖ്യ പ്രഭാഷണം നടത്തി. പ്രവാചക ചര്യ ജീവിതത്തില്‍ പകര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ചടങ്ങില്‍ പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നിസാര്‍ എരോത്ത് ലഹരി വിരുദ്ധ സന്ദേശം നല്‍കി.

യുവതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടതിന്റെയും മൂല്യാധിഷ്ഠിതവും മാതൃകാപരവുമായ ജീവിതശൈലി പകര്‍ന്നു നല്‍കേണ്ടതിന്റെയും, ലഹരി ഉപയോഗം വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കി. 

എന്‍. അബ്ദുള്ള മുസ്ല്യാര്‍, ടി.പി. മുഹമ്മദ്, പി.കെ. റഷീദ്, നുഹ്‌മാന്‍ സിദ്ദീഖി, എന്‍. മുഹമ്മദ്, ഉസ്മാന്‍ മുസ്ല്യാര്‍, മുസ്തഫ മുസ്ല്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജാസിദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍. ഷമീജ് നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380209/milad-fest-anti-drug-campaign-perambra)