---
title: "കോണ്‍ഗ്രസ്സ് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ്: മാതൃക പ്രവര്‍ത്തനവുമായി 14 വയസ്സുള്ള മുഹമ്മദ് സിനാന്‍ "
english_title: "Congress Digital Membership: Mohammed Sinan, 14, with exemplary work"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38024/congress-digital-membership-mohammed-sinan-14-with-exemplary-work"
published_at: "2022-04-17T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625c300e3035c_dddd.jpg"
keywords: []
---

# കോണ്‍ഗ്രസ്സ് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ്: മാതൃക പ്രവര്‍ത്തനവുമായി 14 വയസ്സുള്ള മുഹമ്മദ് സിനാന്‍ 

> **Lead Summary:** **പേരാമ്പ്ര: **ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് കാമ്പെയിന്‍ കഴിഞ്ഞദിവസം അവസാനിച്ചപ്പോള്‍ മാതൃക പ്രവര്‍ത്തനവുമായി 14 വയസ്സുകാരന്‍ മുഹമ്മദ് സിനാന്‍.

## Article Content

**പേരാമ്പ്ര: **ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് കാമ്പെയിന്‍ കഴിഞ്ഞദിവസം അവസാനിച്ചപ്പോള്‍ മാതൃക പ്രവര്‍ത്തനവുമായി 14 വയസ്സുകാരന്‍ മുഹമ്മദ് സിനാന്‍.

അരിക്കുളം മണ്ഡലം 150 ബൂത്ത് ഏക്കാട്ടൂര്‍ - ഈസ്റ്റ് - കുറ്റിക്കണ്ടി മുക്ക് സിയുസികളിലെ 41 ഓളം പാര്‍ട്ടി പ്രവര്‍ത്തകരെ വീട് വിടാന്തരം കയറി മെമ്പര്‍ഷിപ്പ് ചേര്‍ത്താണ് ഈ 14കാരന്‍ മാതൃകയായത.്

പ്രവാസിയായ പിതാവിനെ എന്റോ റള്‍ ആയി ചേര്‍ത്താണ് മുഹമ്മദ് സിനാന്‍ പ്രവര്‍ത്തനം നടത്തിയത്. ഏക്കാട്ടുരിലെ യൂസഫ് കുറ്റിക്കണ്ടിയുടെയും 150 ബൂത്ത് മഹിള കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സൗദയുടെയും മകനാണ്.

സഹോദരി സഫ്‌ല യൂസഫ്. കുറ്റിക്കണ്ടിമുക്ക് സിയുസി പ്രസിഡന്റ്, ബൂത്ത് പ്രസിഡന്റ് കെ.കെ കോയക്കുട്ടി, പി .എം മോഹനന്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു. അരിക്കുളം കെപിഎംഎസ്എം ഹൈസ്‌ക്കൂള്‍ 9 ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് സിനാന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38024/congress-digital-membership-mohammed-sinan-14-with-exemplary-work)