---
title: "മതത്തിന്റെ അടിത്തറ ഉൾക്കൊണ്ട് ഐക്യപ്പെടുക - കെ.എൻ.എം കൺവെൻഷൻ"
english_title: "KNM Kozhikode North District Convention Held at Perambra Town Hall"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380247/knm-kozhikode-north-convention-perambra-townhall"
published_at: "2026-08-28T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9173be4a85e_LAILA_1.JPG"
keywords: []
---

# മതത്തിന്റെ അടിത്തറ ഉൾക്കൊണ്ട് ഐക്യപ്പെടുക - കെ.എൻ.എം കൺവെൻഷൻ

> **Lead Summary:** **പേരാമ്പ്ര: **കെഎന്‍എം കോഴിക്കോട് നോര്‍ത്ത് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പേരാമ്പ്രയില്‍ നടന്നു. പേരാമ്പ്ര ടൗണ്‍ഹാളില്‍ നടന്ന അധാര്‍മികതയ്‌ക്കെതിരെ നവോത്ഥാന മുന്നേറ്റം' ക്യാമ്പയിനിന്റെ ഉദ്ഘാടം കെ.എന്‍.എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **കെഎന്‍എം കോഴിക്കോട് നോര്‍ത്ത് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പേരാമ്പ്രയില്‍ നടന്നു. പേരാമ്പ്ര ടൗണ്‍ഹാളില്‍ നടന്ന അധാര്‍മികതയ്‌ക്കെതിരെ നവോത്ഥാന മുന്നേറ്റം' ക്യാമ്പയിനിന്റെ ഉദ്ഘാടം കെ.എന്‍.എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വ്വഹിച്ചു.

ഇസ്ലാമിന്റെ അടിത്തറയായ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും കൃത്യമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ സമുദായത്തില്‍ ഐക്യം സാധ്യമാകുമെന്നും, അന്ധവിശ്വാസങ്ങള്‍ക്കുംഅനാചാരങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കേണ്ട മതസംഘടനകള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നതും ഖുര്‍ആനിനെ പോലും ദുര്‍വ്യാഖ്യാനം ചെയ്ത് തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതും ഖേദകരമാണെന്നും കേരള നദ്വത്തുല്‍ മുജാഹിദീന്‍ അഭിപ്രായപ്പെട്ടു. 

ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഐഎസ്എം നടത്തുന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ഡോ. ഹുസൈന്‍ മടവൂര്‍ ചൊല്ലി കൊടുത്തു. ജില്ലാ പ്രസിഡന്റ് സി.കെ. പോക്കര്‍ അധ്യക്ഷത വഹിച്ചു. 

കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഹനീഫ് കായക്കൊടി മുഖ്യ പ്രഭാഷണം നടത്തി. കെഎന്‍എം സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി, ജില്ലാ സെക്രട്ടറി എന്‍.കെ.എം. സകരിയ്യ, ട്രഷറര്‍ ടി.പി. മൊയ്തു, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിദ് മുസ്ലിം ഫാറൂഖി, എം.എസ്.എം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ഷഫീഖ് സ്വലാഹി, ഐ.എസ്.എം ജില്ലാ സെക്രട്ടറി ഷമീര്‍ വാകയാട്, എം.ജി.എം ജില്ലാ പ്രസിഡന്റ് മറിയം ടീച്ചര്‍ പേരാമ്പ്ര, എ.വി. അബ്ദുള്ള, മണ്ഡലം ലീഗ് പ്രസിഡന്റ് ആര്‍.കെ. മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380247/knm-kozhikode-north-convention-perambra-townhall)