---
title: "പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തൊഴിലാളികള്‍ പ്രക്ഷോപത്തിലേക്ക്"
english_title: "Plantation Corporation workers go on strike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38032/plantation-corporation-workers-go-on-strike"
published_at: "2022-04-17T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625c4d40d8d19_COOPERATION.12.JPG"
keywords: []
---

# പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തൊഴിലാളികള്‍ പ്രക്ഷോപത്തിലേക്ക്

> **Lead Summary:** ** പേരാമ്പ്ര**: പൊതുമേഖലാ സ്ഥാപനമായ പേരാമ്പ്ര എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 13 എസ്റ്റേറ്റുകളിലെയും തോട്ടം തൊഴിലാളികള്‍ പ്രക്ഷോപത്തിലേക്ക്.

## Article Content

** പേരാമ്പ്ര**: പൊതുമേഖലാ സ്ഥാപനമായ പേരാമ്പ്ര എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 13 എസ്റ്റേറ്റുകളിലെയും തോട്ടം തൊഴിലാളികള്‍ പ്രക്ഷോപത്തിലേക്ക്.

പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളികള്‍  കൂലി വര്‍ദ്ധനവും,  ആനുകൂല്യങ്ങള്‍ നടപ്പിലാക്കുക, എസ്‌റ്റേറ്റ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ 20 ന് പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസ് മാര്‍ച്ച് നടത്തുന്നു.

തൊഴിലാളി പ്രതിനിധികളുമായുള്ള കൃഷി മന്ത്രിയും മാനേജ്‌മെന്റും നടത്തിയ യോഗ തീരുമാനങ്ങള്‍ പോലും നടപ്പാക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ രണ്ടുഘട്ടസമരങ്ങള്‍ക്കു ശേഷം മൂന്നാംഘട്ട സമരമായി ഏപ്രില്‍ 20ന് പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസ് മാര്‍ച്ച് നടത്തുവാന്‍ പേരാമ്പ്ര എസ്റ്റേറ്റ് ലേബര്‍ സെന്റര്‍ എച് എം സ് യോഗം തീരുമാനിച്ചു.

തൊഴിലാളികള്‍ക്ക് 500 രൂപയില്‍ താഴെ ദിവസക്കൂലിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 700 രൂപ ദിവസക്കൂലി ഓരോ തൊഴിലാളിക്കും ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തിലാണ് ഈ അനീതി നടക്കുന്നത്.

ഈ 500 രൂപയില്‍ 80 രൂപ നാലു വര്‍ഷം മുമ്പ് ഇടക്കാലാശ്വാസമായി അനുവദിച്ചതാണ്. ആ തുക കൂലിയില്‍ ലയിപ്പിക്കാത്തതു കൊണ്ട് ബോണസ്സ് പോലുള്ള മറ്റാനുകൂല്യങ്ങളില്‍ കുറയുന്നു.കൂടാതെ ലീവ് വിത്ത് വേജസ് ഇനത്തില്‍ ഒരു വര്‍ഷത്തെ തുക കുടിശ്ശികയായി കിടക്കുകയായിരുന്നു.

എച് എം സ് ന്റ നേതൃത്ത്വത്തില്‍ തൊഴിലാളികള്‍ സമരത്തിന് നോട്ടീസ് കൊടുത്ത പശ്ചാത്തലത്തില്‍ പ്രതിഷേധം ഭയന്ന്, ഈ വിഷുത്തലേന്ന് ചെറിയൊരു തുക ഈ ഇനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കി.

ഇപ്പോഴും കാഷ്വല്‍ ലീവിന്റെ 50% തുകയും രണ്ടു വര്‍ഷത്തെ മെഡിക്കല്‍ ലീവിന്റ മുഴുവന്‍ തുകയും കുടിശ്ശികയായി കിടക്കുകയാണ്.

എസ്റ്റേറ്റിലെ പ്രധാന ഉല്പ്പന്നമായ റബ്ബറിന് കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ വില ലഭിച്ച ഒരു വര്‍ഷം കടന്നു പോയിട്ടും തൊഴിലാളികള്‍ക്ക് കൂലിയില്‍ കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍ ഒരു വര്‍ദ്ധനവുംമുണ്ടായിട്ടില്ല.

പ്രസിഡണ്ടു് കെ.ജി. രാമനാരായണന്‍ അധ്യക്ഷത വഹിച്ചു. വിജു ചെറുവത്തൂര്‍, കെ പി ശ്രീജിത്ത്, പി.കെ. പ്രേമലത, സി.കെ. സുരേഷ്, സതീശന്‍ ഉളേളരി, സിന്ധു മൈക്കിള്‍, കെ.ജെ. ജോഷി, ബിജു ദേവസ്യ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38032/plantation-corporation-workers-go-on-strike)