---
title: "കുറ്റ്യാടി പുഴയിലെ മുക്കണ്ണം കുഴിയില്‍ വയോധിക മുങ്ങി മരിച്ചു"
english_title: "Kuttiady River Accident Elderly Woman Drowns Mookkannam Kuzhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380454/kuttiady-river-drowning-elderly-woman-mookkannam-kuzhi"
published_at: "2026-08-30T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9436e88a13d_kuttiady-river-drowning-elderly-woman-mookkannam-kuzhi.jpg"
keywords: ["Kuttiady News", "Drowning Accident", "Kuttiady River", "Kayanna"]
---

# കുറ്റ്യാടി പുഴയിലെ മുക്കണ്ണം കുഴിയില്‍ വയോധിക മുങ്ങി മരിച്ചു

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി പുഴയിലെ മുക്കണ്ണം കുഴിയില്‍ വയോധിക മുങ്ങി മരിച്ചു. കായണ്ണ ചിറക്കാട് സ്വദേശിനി നാരായണി ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.

## Article Content

കുറ്റ്യാടി: കുറ്റ്യാടി പുഴയിലെ മുക്കണ്ണം കുഴിയില്‍ വയോധിക മുങ്ങി മരിച്ചു. കായണ്ണ ചിറക്കാട് സ്വദേശിനി നാരായണി ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.

സംഭവമറിഞ്ഞ ഉടന്‍തന്നെ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയും നാദാപുരത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘവും ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380454/kuttiady-river-drowning-elderly-woman-mookkannam-kuzhi)