---
title: "ശശികുമാര്‍ പേരാമ്പ്ര മലബാര്‍ ദേവസ്വം എംപ്ലോയിസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ്"
english_title: "Sasikumar Perambra Malabar Devaswom Employees Union District President"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380524/malabar-devaswom-employees-union-citu-kozhikode-conference"
published_at: "2026-08-31T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95283676f59_ssi.jpg"
keywords: ["Malabar Devaswom Board", "CITU", "Kozhikode News", "Temple Employees"]
---

# ശശികുമാര്‍ പേരാമ്പ്ര മലബാര്‍ ദേവസ്വം എംപ്ലോയിസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ്

> **Lead Summary:** **പേരാമ്പ്ര: **മലബാര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്ര ജീവനക്കാരുടെ സ്വപ്ന സാക്ഷാത്കാരമായ ഏകീകൃത നിയമ പരിഷ്‌കരണ ബില്‍ ഉടന്‍ നടപ്പിലാക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലബാര്‍ ദേവസ്വം സമഗ്ര ഏകീകരണ ബില്‍ പ്രാവര്‍ത്തികമാക്കണമെന്നാണ് സമ്മേളനത്തിന്റെ പ്രധാന ആവശ്യം.

## Article Content

**പേരാമ്പ്ര: **മലബാര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്ര ജീവനക്കാരുടെ സ്വപ്ന സാക്ഷാത്കാരമായ ഏകീകൃത നിയമ പരിഷ്‌കരണ ബില്‍ ഉടന്‍ നടപ്പിലാക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലബാര്‍ ദേവസ്വം സമഗ്ര ഏകീകരണ ബില്‍ പ്രാവര്‍ത്തികമാക്കണമെന്നാണ് സമ്മേളനത്തിന്റെ പ്രധാന ആവശ്യം.

സ്വകാര്യ ക്ഷേത്ര ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഉടന്‍ നടപ്പിലാക്കണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മലബാര്‍ ദേവസ്വം ക്ഷേത്ര ജീവനക്കാര്‍ക്ക് എല്ലാ മാസവും കൃത്യമായി ശമ്പളം ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശശികുമാര്‍ പേരാമ്പ്ര മലബാര്‍ ദേവസ്വം എംപ്ലോയിസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ്, എം പ്രദീപന്‍ ജില്ലാ സെക്രട്ടറി, ഗോപേഷ് കുമാര്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380524/malabar-devaswom-employees-union-citu-kozhikode-conference)