---
title: "പേരാമ്പ്ര മൂരികുത്തിയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം"
english_title: "Car Overturns After Losing Control at Moorikkuthy in Perambra Kozhikode No Injuries Reported"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380573/perambra-moorikkuthy-car-accident-no-injuries-kozhikode"
published_at: "2026-08-31T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9553d459c07_perambra-moorikkuthy-car-accident-no-kozhik.JPG"
keywords: ["Perambra News", "Perambra Car Accident", "Moorikkuthy Accident"]
---

# പേരാമ്പ്ര മൂരികുത്തിയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം

> **Lead Summary:** കോഴിക്കോട്: പേരാമ്പ്രയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലേക്ക് മറിഞ്ഞ് അപകടം. പേരാമ്പ്ര മൂരികുത്തിയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

## Article Content

കോഴിക്കോട്: പേരാമ്പ്രയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലേക്ക് മറിഞ്ഞ് അപകടം. പേരാമ്പ്ര മൂരികുത്തിയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

റോഡിലൂടെ പോവുകയായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിന്റെ വശത്തേക്ക് മറിയുകയായിരുന്നു. ​ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അപകടത്തിന്റെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗത്തിനും വശങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380573/perambra-moorikkuthy-car-accident-no-injuries-kozhikode)