---
title: "മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ 1976 ബാച്ചിന്റെ 50-ാം വാര്‍ഷികവും ഓണാഘോഷവും ആഘോഷിച്ചു"
english_title: "Meppayur High School 1976 Batch 50th Anniversary and Onam Celebration Held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380657/meppayur-high-school-1976-batch-50th-anniversary-onam-celebration"
published_at: "2026-09-01T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96620144c87_meppayur-high-school-1976-batch-50th-anniversary-onam-celebration.JPG"
keywords: ["Meppayur High School", "1976 Batch", "Golden Jubilee", "Onam Celebration"]
---

# മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ 1976 ബാച്ചിന്റെ 50-ാം വാര്‍ഷികവും ഓണാഘോഷവും ആഘോഷിച്ചു

> **Lead Summary:** മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ 1976 ബാച്ചിന്റെ 50-ാം വാര്‍ഷികവും ഓണാഘോഷവും മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ വെച്ച് വിപുലമായി ആഘോഷിച്ചു. പ്രശസ്ത പിന്നണി ഗായകന്‍ അജയ് ഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.എം. ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. അശോകന്‍ അധ്യക്ഷത വഹിച്ചു.

## Article Content

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ 1976 ബാച്ചിന്റെ 50-ാം വാര്‍ഷികവും ഓണാഘോഷവും മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ വെച്ച് വിപുലമായി ആഘോഷിച്ചു. പ്രശസ്ത പിന്നണി ഗായകന്‍ അജയ് ഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.എം. ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. അശോകന്‍ അധ്യക്ഷത വഹിച്ചു.

ഇ.കെ. രാഘവന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. 1976 കാലഘട്ടത്തില്‍ സ്‌കൂളില്‍ സേവനമനുഷ്ഠിച്ച അധ്യാപകരായ വി. സരോജിനി, വി.പി. ഗോപാലന്‍, ടി.പി. നാരായണന്‍, എന്‍.കെ. രാഘവന്‍, ഇ.കെ. ചന്ദ്രന്‍, വിജയലക്ഷ്മി എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തങ്ങളുടെ ഗുരുക്കന്മാരെ പതിറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടുമുട്ടിയത് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് വികാരനിര്‍ഭരമായ അനുഭവമായി.

തുടര്‍ന്ന് പിന്നണി ഗായകന്‍ അജയ് ഗോപാല്‍ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജി.ടി. പ്രദീപന്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ സി.പി. പ്രേമന്‍, ബാബു പൂക്കോട്ട്, ഇ.ടി. സോമന്‍ എന്നിവര്‍ സംസാരിച്ചു. ബാച്ച് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓര്‍മ്മകള്‍ പങ്കുവെച്ചുള്ള ചര്‍ച്ചകളും ഓണസദ്യയും നടന്നു. നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380657/meppayur-high-school-1976-batch-50th-anniversary-onam-celebration)