---
title: "ജില്ലാതല കമ്പവലി മത്സരം: സദ്ഭാവന കപ്പ് ഫാസ് ആവളയ്ക്ക്"
english_title: "District Level Tug of War Competition Sadbhavana Cup Won by FAS Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380659/district-tug-of-war-sadbhavana-cup-fas-avala-wins"
published_at: "2026-09-01T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96645d8207d_LAILA_1.JPG"
keywords: ["Sadbhavana", "Tug of War", "FAS Avala", "Cheruvannur"]
---

# ജില്ലാതല കമ്പവലി മത്സരം: സദ്ഭാവന കപ്പ് ഫാസ് ആവളയ്ക്ക്

> **Lead Summary:** **ചെറുവണ്ണൂര്‍: **ഓണാഘോഷത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ സദ്ഭാവന കലാ സാംസ്‌കാരിക വേദി ചെറുവണ്ണൂരില്‍ പതിനെട്ടാമത് ജില്ലാതല കമ്പവലി മത്സരം സംഘടിപ്പിച്ചു. ആവേശകരമായ മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ടീമുകള്‍ പങ്കെടുത്തു. 

## Article Content

**ചെറുവണ്ണൂര്‍: **ഓണാഘോഷത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ സദ്ഭാവന കലാ സാംസ്‌കാരിക വേദി ചെറുവണ്ണൂരില്‍ പതിനെട്ടാമത് ജില്ലാതല കമ്പവലി മത്സരം സംഘടിപ്പിച്ചു. ആവേശകരമായ മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ടീമുകള്‍ പങ്കെടുത്തു. 

ആദ്യാവസാനം വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് അരങ്ങേറിയത്. കമ്പവലി മത്സരത്തില്‍ ഒന്നാം സ്ഥാനമായ സദ്ഭാവന കപ്പ് ഫാസ് ആവള കരസ്ഥമാക്കി. ഇവ പേരാമ്പ്ര റണ്ണേഴ്‌സ് അപ്പായി. മ

ത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫാസ് ആവള ടീമിന് 10,001 രൂപയും ഓണപ്പുടവയും സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ ഇവ പേരാമ്പ്ര ടീമിന് 5,001 രൂപയും ട്രോഫിയും നല്‍കി. മൂന്നാം സ്ഥാനം നേടിയ സ്റ്റാര്‍ ആവളയ്ക്ക് 2,500 രൂപയും ട്രോഫിയും നാലാം സ്ഥാനം നേടിയ നവതരംഗം ചാനിയം കടവിന് 1,000 രൂപ ക്യാഷ് പ്രൈസും സമ്മാനിച്ചു.

ജില്ലാതല കമ്പവലി മത്സരം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സദ്ഭാവന പ്രസിഡന്റ് എം.എം. സെമീര്‍ അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് അംഗങ്ങളായ വി.ബി. രാജേഷ്, ആദില നിബ്രാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മൊയ്തു , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീഷ സഹദേവന്‍, കെ.ജംഷിദ , ഇ.പി. സജീവന്‍, ജസ്മിന മജീദ്, മുംതാസ്, സ്വപ്ന, എം.കെ. സുരേന്ദ്രന്‍, എ.കെ. ഉമ്മര്‍, പി. കുഞ്ഞമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബാസില്‍ പാലിശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിന് എം.പി ബിജു നന്ദിയും പറഞ്ഞു.

പി. ഫൈസല്‍, ടി.കെ ഷൈനിജ്, സി. വിജിലേഷ്, സജീര്‍ പന്നിമുക്ക്, ഇ.കെ സമീര്‍, കെ.പി നജീബ്, പി.ഷൈജു , സഹദേവന്‍, വി. ബഷീര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380659/district-tug-of-war-sadbhavana-cup-fas-avala-wins)