---
title: "മുയിപ്പോത്ത് ക്രസന്റ്-തണല്‍ ഡയാലിസിസ് സെന്ററില്‍ സൗജന്യ വൃക്ക രോഗ നിര്‍ണയ ക്ലിനിക്ക് ആരംഭിച്ചു"
english_title: "Free Kidney Disease Diagnosis Clinic Started at Muyipoth Crescent Thanal Dialysis Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380700/muyipoth-crescent-thanal-dialysis-centre-free-kidney-clinic-inauguration"
published_at: "2026-09-01T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96994be4d6e_cmb.JPG"
keywords: ["Crescent Thanal Dialysis Centre", "Free Kidney Clinic", "Nalina Nellur"]
---

# മുയിപ്പോത്ത് ക്രസന്റ്-തണല്‍ ഡയാലിസിസ് സെന്ററില്‍ സൗജന്യ വൃക്ക രോഗ നിര്‍ണയ ക്ലിനിക്ക് ആരംഭിച്ചു

> **Lead Summary:** മുയിപ്പോത്ത്: നിര്‍ധനരായ രോഗികള്‍ക്ക് കൈത്താങ്ങായി മുയിപ്പോത്ത് ക്രസന്റ് - തണല്‍ ഡയാലിസിസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വൃക്ക രോഗ നിര്‍ണയ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. വാര്‍ഡ്അംഗം ഒ. സ്വപ്നയുടെ അധ്യക്ഷതയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നെല്ലൂര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

മുയിപ്പോത്ത്: നിര്‍ധനരായ രോഗികള്‍ക്ക് കൈത്താങ്ങായി മുയിപ്പോത്ത് ക്രസന്റ് - തണല്‍ ഡയാലിസിസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വൃക്ക രോഗ നിര്‍ണയ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. വാര്‍ഡ്അംഗം ഒ. സ്വപ്നയുടെ അധ്യക്ഷതയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നെല്ലൂര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

വൃക്ക രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, രോഗം പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ജീവകാരുണ്യ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ചടങ്ങില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി. സജീവന്‍ മുഖ്യാതിഥിയായി.

പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഇ.കെ. സുബൈദ, മഠത്തില്‍ രാഗേഷ്, കെ.പി. അരവിന്ദാക്ഷന്‍ എന്നിവരും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ എ.പി. ഉണ്ണികൃഷ്ണന്‍, പട്ടയാട്ട് അബ്ദുള്ള, ആവള ഒ. മമ്മു, സി.കെ. പ്രഭാകരന്‍, എം.എം. മൗലവി, കെ.കെ. യൂസഫ്, ടി.വി. അബ്ദുസ്സമദ്, റിയാസ് നാഗത്ത്, മുസ്തഫ നാഗത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ക്ലിനിക്കില്‍ സൗജന്യമായി ലഭ്യമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ടി. ലത്തീഫ് സ്വാഗതവും വി.പി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. നിരവധി നാട്ടുകാരും പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380700/muyipoth-crescent-thanal-dialysis-centre-free-kidney-clinic-inauguration)