---
title: "ഇ.എം.എസ് ഗ്രന്ഥാലയത്തിന്റെ വീട്ടുമുറ്റ പുസ്തക ചര്‍ച്ചയില്‍ ചര്‍ച്ചയായി ജയമോഹന്റെ 'നൂറ് സിംഹാസനങ്ങള്‍'"
english_title: "EMS Library Veettumuttam Book Discussion Nooru Simhasanangal Jayamohan Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380730/ems-library-veettumuttam-book-discussion-nooru-simhasanangal"
published_at: "2026-09-01T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96c712606d5_juiop.jpg"
keywords: ["EMS Library Perambra", "Book Discussion", "Nooru Simhasanangal", "K Jayamohan"]
---

# ഇ.എം.എസ് ഗ്രന്ഥാലയത്തിന്റെ വീട്ടുമുറ്റ പുസ്തക ചര്‍ച്ചയില്‍ ചര്‍ച്ചയായി ജയമോഹന്റെ 'നൂറ് സിംഹാസനങ്ങള്‍'

> **Lead Summary:** പേരാമ്പ്ര: ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വീട്ടുമുറ്റ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. കെ. ജയമോഹന്റെ 'നൂറ് സിംഹാസനങ്ങള്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ചര്‍ച്ച. ദിവ്യ ദാമോദരന്‍ പുസ്തകാവതരണം നടത്തി.

## Article Content

പേരാമ്പ്ര: ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വീട്ടുമുറ്റ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. കെ. ജയമോഹന്റെ 'നൂറ് സിംഹാസനങ്ങള്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ചര്‍ച്ച. ദിവ്യ ദാമോദരന്‍ പുസ്തകാവതരണം നടത്തി.

കാലത്തിന്റെ കാവ്യമാണ് നൂറ് സിംഹാസനങ്ങള്‍ എന്നും കേരളീയ ദളിത് നേര്‍ക്കാഴ്ച ഈ പുസ്തകങ്ങളിലൂടെ വായിച്ചെടുക്കാന്‍ കഴിയുമെന്നും പുസ്തകാവതാരക പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തില്‍ പുതിയ തലമുറ നിര്‍ബന്ധമായും വായിക്കേണ്ട പുസ്തകമാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍. ബിനോയ് കുമാര്‍ സ്വാഗതം പറഞ്ഞു. കെ.എം. ഉണ്ണികൃഷ്ണന്‍, ടി.വി. ശ്രീധരന്‍, കുഞ്ഞമ്മദ്, ഉബൈദ്, പി.പി. ബാലന്‍ തുടങ്ങിയവര്‍ പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പങ്കുവെച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുതിയ കാലത്തെ വായനാ സംസ്‌കാരത്തെക്കുറിച്ചും ചര്‍ച്ചയില്‍ വിശദമായി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380730/ems-library-veettumuttam-book-discussion-nooru-simhasanangal)