---
title: "കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്ത് ദക്ഷിണാമൂര്‍ത്തിയുടെ ഓര്‍മ്മയെന്ന് ടി.പി. രാമകൃഷ്ണന്‍"
english_title: "VV Dakshinamoorthy 10th Death Anniversary Observed at Palery TP Ramakrishnan Inaugurates"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380796/vv-dakshinamoorthy-10th-death-anniversary-palery-tp-ramakrishnan"
published_at: "2026-09-02T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97b3c80a570_vv-dakshinamoorthy-10th-death-anniversary-palery-tp-ramakrishnan.JPG"
keywords: ["VV Dakshinamoorthy", "Palery News", "TP Ramakrishnan", "CPIM Kozhikode"]
---

# കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്ത് ദക്ഷിണാമൂര്‍ത്തിയുടെ ഓര്‍മ്മയെന്ന് ടി.പി. രാമകൃഷ്ണന്‍

> **Lead Summary:** **പാലേരി: **സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ദേശാഭിമാനി ചീഫ് എഡിറ്റര്‍, എംഎല്‍എ തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വി.വി. ദക്ഷിണാമൂര്‍ത്തിയുടെ പത്താം ചരമവാര്‍ഷികം പാലേരിയില്‍ സമുചിതമായി ആചരിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി.പി. രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പാലേരി: **സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ദേശാഭിമാനി ചീഫ് എഡിറ്റര്‍, എംഎല്‍എ തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വി.വി. ദക്ഷിണാമൂര്‍ത്തിയുടെ പത്താം ചരമവാര്‍ഷികം പാലേരിയില്‍ സമുചിതമായി ആചരിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി.പി. രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ നടക്കുന്ന കടന്നാക്രമണങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാന്‍ വി.വി. ദക്ഷിണാമൂര്‍ത്തിയുടെ സ്മരണ കരുത്തേകുമെന്ന് അദ്ദേഹം പറഞ്ഞു. ദേശാഭിമാനി പത്രത്തിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും ടി.പി. കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ.വി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ പി.എസ്. പ്രവീണ്‍ സ്വാഗതം പറഞ്ഞു. വടക്കുമ്പാട് കേന്ദ്രീകരിച്ച് ബഹുജന പ്രകടനവും നടന്നു. രാവിലെ പാലേരിയിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ടി.പി. രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.കെ. ദിനേശന്‍, ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത്, ഉണ്ണി വേങ്ങേരി, കെ.എം. സുരേഷ്, സി.വി. രജീഷ് എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.

എ.കെ. പത്മനാഭന്‍ പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. സ്വരാജ്, കെ.കെ. ദിനേശന്‍, എ.കെ. പത്മനാഭന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞമ്മത്, എ.കെ. ബാലന്‍, എസ്.കെ. സജീഷ്, ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380796/vv-dakshinamoorthy-10th-death-anniversary-palery-tp-ramakrishnan)