---
title: "കിഴക്കയിൽ ബാലന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു"
english_title: "NCP SP Leader Kizhakayil Balan Second Death Anniversary Observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380808/ncp-sp-leader-kizhakayil-balan-second-death-anniversary"
published_at: "2026-09-02T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97c46eae69e_lalallal.JPG"
keywords: ["Kizhakayil Balan", "NCP SP", "Changaroth", "Death Anniversary"]
---

# കിഴക്കയിൽ ബാലന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **ചങ്ങരോത്ത്: **എന്‍സിപി (എസ്പി) ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍സിപി (എസ്പി) സംസ്ഥാന കമ്മിറ്റി അംഗവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും ആധാരമെഴുത്തുകാരനുമായിരുന്ന കിഴക്കയില്‍ ബാലന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു.

## Article Content

**ചങ്ങരോത്ത്: **എന്‍സിപി (എസ്പി) ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍സിപി (എസ്പി) സംസ്ഥാന കമ്മിറ്റി അംഗവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും ആധാരമെഴുത്തുകാരനുമായിരുന്ന കിഴക്കയില്‍ ബാലന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു.

ചടങ്ങിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. സത്യചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ എന്നും സജീവമായി ഇടപെട്ടിരുന്ന ജനകീയ നേതാവായിരുന്നു കിഴക്കയില്‍ ബാലന്‍ എന്നും, പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും പൊതുജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.ബ്ലോക്ക് പ്രസിഡന്റ് ഇ.പി. ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. കുഞ്ഞിക്കണാരന്‍, ജില്ലാ സെക്രട്ടറി പ്രേംരാജ് കായക്കൊടി, ജില്ലാ കമ്മിറ്റി അംഗം കുഞ്ഞിക്കണ്ണന്‍ അമ്പാടി, പി.സി. അബ്ദുള്‍ ഖാദര്‍, രതി എണ്ണപ്പിലാക്കൂല്‍, ആര്‍.ടി. ശ്രീധരന്‍ നായര്‍, ജോസഫ് അമ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. 

മണ്ഡലം പ്രസിഡന്റ് സി.കെ. നാരായണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.കെ. രജീഷ് നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380808/ncp-sp-leader-kizhakayil-balan-second-death-anniversary)