---
title: "സമ്പാദ്യകുടുക്കയിലെ പണം സി എച്ച് സെന്ററിന്റെ ജീവകാരുണ്യ ഫണ്ടിലേക്ക് നല്‍കി ആറു വയസുകാരന്‍"
english_title: "Six-year-old donates money from savings trap to CH Center's charity fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38082/six-year-old-donates-money-from-savings-trap-to-ch-centers-charity-fund"
published_at: "2022-04-18T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d0ca088599_FUND KUTALI1.jpg"
keywords: []
---

# സമ്പാദ്യകുടുക്കയിലെ പണം സി എച്ച് സെന്ററിന്റെ ജീവകാരുണ്യ ഫണ്ടിലേക്ക് നല്‍കി ആറു വയസുകാരന്‍

> **Lead Summary:** ** പേരാമ്പ്ര**:സമ്പാദ്യകുടുക്കയിലെ പണം സി എച്ച് സെന്ററിന്റെ ജീവകാരുണ്യ ഫണ്ടിലേക്ക് നല്‍കി ആറു വയസുകാരന്‍ ശ്യാംദേവ് മാതൃകയായി.

## Article Content

** പേരാമ്പ്ര**:സമ്പാദ്യകുടുക്കയിലെ പണം സി എച്ച് സെന്ററിന്റെ ജീവകാരുണ്യ ഫണ്ടിലേക്ക് നല്‍കി ആറു വയസുകാരന്‍ ശ്യാംദേവ് മാതൃകയായി.

കോവിഡ് കാലത്ത് സ്‌കൂള്‍ ആവശ്യം സ്വരൂപിച്ച് തുടങ്ങിയ തന്റെ കുഞ്ഞു സമ്പാദ്യമാണ് സി എച്ച് സെന്ററിന്റെ ജീവകാരുണ്യ ഫണ്ടിലേക്ക് ശ്യാദേവ് നല്‍കിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ പാവപെട്ട രോഗികള്‍ക്കും കൂട്ടിയിരിപ്പ്കാര്‍ക്കും സൗജന്യ സേവനം നല്‍കുന്ന കോഴിക്കോട് സി എച്ച് സെന്ററിന്റെ ഫണ്ട് ധനസമാഹരണത്തിന് വീട്ടിലെത്തിയ കൂത്താളി ടൗണിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ഒരുവര്‍ഷകാലമായി സ്വരുകൂട്ടിയ സമ്പാദ്യകുടുക്ക മുഴുവനായി നല്‍കുകയായിരുന്നു ശ്യാദേവ് എന്ന രണ്ടാം ക്ളാസുകാരന്‍.

ടി വി മുരളിയുടെ മകനാണ് ശ്യാംദേവ്. തുക ശ്യാംദേവില്‍ നിന്നും മുഹമ്മദ് ലാല്‍ ഏറ്റുവാങ്ങി.

എന്‍. പി. നാസര്‍, നൗഷിക്ക് പുളിക്കൂല്‍, വളപ്പില്‍ മൊയ്തി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38082/six-year-old-donates-money-from-savings-trap-to-ch-centers-charity-fund)