---
title: "പേരാമ്പ്ര ETI ITC യിൽ ഡിപ്ലോമ കോഴ്സുകളിൽ സീറ്റൊഴിവ്"
english_title: "Seat Vacancy at Perambra ETI ITC for Diploma Engineering Courses"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380839/perambra-eti-itc-diploma-seat-vacancy-admission"
published_at: "2026-09-02T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97dd7ab3765_lalallal.JPG"
keywords: ["Perambra ETI ITC", "Diploma Admission", "Engineering Courses", "Seat Vacancy"]
---

# പേരാമ്പ്ര ETI ITC യിൽ ഡിപ്ലോമ കോഴ്സുകളിൽ സീറ്റൊഴിവ്

> **Lead Summary:** **പേരാമ്പ്ര:** കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അംഗീകൃത സ്ഥാപനമായ പേരാമ്പ്ര ETI ITC യിൽ വിവിധ ഡിപ്ലോമ എൻജിനീയറിങ് കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. 

## Article Content

**പേരാമ്പ്ര:** കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അംഗീകൃത സ്ഥാപനമായ പേരാമ്പ്ര ETI ITC യിൽ വിവിധ ഡിപ്ലോമ എൻജിനീയറിങ് കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. 

ഓട്ടോമൊബൈൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് കോഴ്സുകളിലാണ് സീറ്റൊഴിവുള്ളത്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികച്ച പഠന സൗകര്യങ്ങളും പരിശീലനവും നൽകുന്ന സ്ഥാപനമാണ് പേരാമ്പ്ര ETI ITC.  

പത്താം ക്ലാസ്, പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികൾക്ക് ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. അർഹരായ വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പിനും മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കും. 

പരിചയസമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ മികച്ച ലാബ് സൗകര്യങ്ങളോടെയാണ് ക്ലാസുകൾ നടത്തുന്നത്. അഡ്മിഷന് താത്പര്യമുള്ളവർ പേരാമ്പ്ര ചേനോളി റോഡിൽ പ്രവർത്തിക്കുന്ന ETI ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9745321008 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സീറ്റുകൾ പരിമിതമായതിനാൽ താത്പര്യമുള്ള വിദ്യാർത്ഥികൾ എത്രയും വേഗം അഡ്മിഷൻ ഉറപ്പാക്കണമെന്ന് സ്ഥാപനം അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380839/perambra-eti-itc-diploma-seat-vacancy-admission)