---
title: "പേരാമ്പ്രയില്‍ ട്രോമാ കെയര്‍ വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു"
english_title: "Trauma Care Volunteer Training Conducted at Perambra Grama Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380872/trauma-care-volunteer-training-perambra-panchayat"
published_at: "2026-09-02T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9801c2e8694_bjh.JPG"
keywords: ["Perambra News", "Trauma Care Training", "Perambra Grama Panchayat", "Volunteer Training"]
---

# പേരാമ്പ്രയില്‍ ട്രോമാ കെയര്‍ വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ട്രോമാ കെയര്‍ വളണ്ടിയര്‍ പരിശീലനം നല്‍കി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന ക്ലാസ് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് ഉദ്ഘാടനം ചെയ്തു. ട്രോമാ കെയര്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ. രാജന്‍ അടിയോടി അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ട്രോമാ കെയര്‍ വളണ്ടിയര്‍ പരിശീലനം നല്‍കി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന ക്ലാസ് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് ഉദ്ഘാടനം ചെയ്തു. ട്രോമാ കെയര്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ. രാജന്‍ അടിയോടി അധ്യക്ഷത വഹിച്ചു.

കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ മുഖ്യപ്രഭാഷണം നടത്തി. പരിശീലനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു.

റോഡ് നിയമങ്ങളും അപകടങ്ങളും എന്ന വിഷയത്തില്‍ ജോയിന്റ്  ആര്‍ടിഒ അജില്‍ കുമാര്‍, അത്യാഹിതങ്ങളും പ്രഥമശുശ്രൂഷയും എന്ന വിഷയത്തില്‍ ഡോ. സി.കെ. വിനോദ്, അത്യാഹിതങ്ങള്‍ ഗൃഹാന്തരീക്ഷത്തില്‍ എന്ന വിഷയത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ആകാശ് കിരണ്‍, ടി. സനൂപ് എന്നിവരും നേതൃപാടവം - സന്നദ്ധപ്രവര്‍ത്തനം എന്ന വിഷയത്തില്‍ വി.എസ്. രമണന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ചടങ്ങില്‍ പേരാമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം എടത്തുംകര, എ.കെ. തറുവയി ഹാജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുള്ള മിഥ്ലാജ്, കെ.ടി. കുഞ്ഞമ്മത്, കെ. നൗഷാദ്, ഇബ്രാഹിംകുട്ടി വല്ലാട്ട്, പി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

കെ.എം ഷമീര്‍, ഗീത ഹരിദാസ്, കെ.കെ. ഷിന്‍ജു, എ.കെ. ഷിനു, കെ.സി. ഹാസിഫ്, അനില്‍കുമാര്‍ പേരാമ്പ്ര, ആര്‍.കെ. സുരേഷ്, എന്‍.എം. നിഷ ചന്ദ്രന്‍, ഇ. ഷാജിത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി വി.എസ്. രമണന്‍ സ്വാഗതവും ട്രഷറര്‍ നൗഷാദ് കുന്നത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380872/trauma-care-volunteer-training-perambra-panchayat)