---
title: "തേങ്ങാ വിഭവങ്ങളുടെ രുചിക്കൂട്ടില്‍ വടക്കുമ്പാട് ജിഎല്‍പിഎസ് ലോക നാളികേര ദിനം ആചരിച്ചു"
english_title: "World Coconut Day Celebrated at GLPS Vadakkumpad with Tender Coconut Dishes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380889/world-coconut-day-gpls-vadakkumpad-coconut-dishes-exhibition"
published_at: "2026-09-02T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a982ee2b4c79_vkm.JPG"
keywords: ["Vadakkumpad News", "World Coconut Day", "GLPS Vadakkumpad", "Coconut Dishes"]
---

# തേങ്ങാ വിഭവങ്ങളുടെ രുചിക്കൂട്ടില്‍ വടക്കുമ്പാട് ജിഎല്‍പിഎസ് ലോക നാളികേര ദിനം ആചരിച്ചു

> **Lead Summary:** വടക്കുമ്പാട്: നാടിന്റെ ഭക്ഷണസംസ്‌കാരത്തിന്റെയും കാര്‍ഷിക പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമായ നാളികേരത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വടക്കുമ്പാട് ജിഎല്‍പിഎസില്‍ ലോക നാളികേര ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു.

## Article Content

വടക്കുമ്പാട്: നാടിന്റെ ഭക്ഷണസംസ്‌കാരത്തിന്റെയും കാര്‍ഷിക പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമായ നാളികേരത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വടക്കുമ്പാട് ജിഎല്‍പിഎസില്‍ ലോക നാളികേര ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു.

സെപ്റ്റംബര്‍ 2 ലോക നാളികേര ദിനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നാളികേരം ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ നാടന്‍ വിഭവങ്ങളുടെ പ്രദര്‍ശനവും പങ്കിടലുമായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. നാളികേരത്തിന്റെ വൈവിധ്യമാര്‍ന്ന ഉപയോഗങ്ങളും പോഷകമൂല്യങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം നമ്മുടെ തനത് ഭക്ഷണസംസ്‌കാരത്തെ അടുത്തറിയാനും പരിപാടി അവസരമൊരുക്കി.

സ്‌കൂളില്‍ വെച്ച് നടന്ന തേങ്ങാ വിഭവങ്ങളുടെ പ്രദര്‍ശനവും പങ്കിടലും പ്രശസ്ത ഷെഫുമാരായ മോളി ബാബു, ഷിനി പ്രേമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപിക എം. സല്‍മ അധ്യക്ഷത വഹിച്ചു. സീഡ് കോര്‍ഡിനേറ്റര്‍ ദീപ്തി മാത്യു നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി പി. രജിഷ്മ, സീനിയര്‍ അസിസ്റ്റന്റ് എം.ആര്‍. മിനി, ആര്‍. ബിജു, ഷീജ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

ഉച്ചഭക്ഷണത്തില്‍ നാടന്‍ തേങ്ങാച്ചോറും മുട്ട റോസ്റ്റും ഉള്‍പ്പെടുത്തിയത് കുട്ടികള്‍ക്ക് ഏറെ കൗതുകവും വേറിട്ട രുചിയനുഭവവുമായി. നാളികേരത്തെ ഭക്ഷണത്തിന്റെ രുചിക്കൂട്ടില്‍ മാത്രം ഒതുക്കാതെ നമ്മുടെ ജീവിതത്തോടും സംസ്‌കാരത്തോടും ചേര്‍ന്നുനില്‍ക്കുന്ന അമൂല്യ വിഭവമായി തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് ദിനാചരണം പ്രചോദനമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380889/world-coconut-day-gpls-vadakkumpad-coconut-dishes-exhibition)